ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
Jun 19, 2017, 12:12 IST
ഉദുമ: (www.kasargodvartha.com 19.06.2017) ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഉദുമ പള്ളത്താണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി. ചരക്ക് ലോറിയാണ് പള്ളത്തെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇതേ തുടര്‍ന്ന് വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
ഓടിക്കൂടിയ നാട്ടുകാരാണ് ഡ്രൈവറെ ലോറിയില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കെ.എസ്.ടി.പി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ഓടിക്കൂടിയ നാട്ടുകാരാണ് ഡ്രൈവറെ ലോറിയില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കെ.എസ്.ടി.പി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Uduma, Accident, Injured, news, Lorry accident in Uduma
Keywords: Kasaragod, Kerala, Uduma, Accident, Injured, news, Lorry accident in Uduma