ടോറസ് ലോറി നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ച ശേഷം കുഴിയിലേക്ക് മറിഞ്ഞു
Dec 30, 2019, 11:44 IST
പൊയ്‌നാച്ചി: (www.kasargodvartha.com 30.12.2019) ടോറസ് ലോറി നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ച ശേഷം കുഴിയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവറും ക്ലീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പൊയിനാച്ചി നോര്‍ത്തിലെ വളവില്‍ ഞായറാഴ്ച പുലര്‍ച്ചെ 1.45 മണിയോടെയാണ് അപകടമുണ്ടായത്. മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയാണ് പല ജംഗ്ഷനുകളിലേക്ക് വൈദ്യുതിലൈന്‍ കടന്നുപോകുന്ന ഇന്റര്‍ലിങ്ക് തൂണില്‍ ഇടിച്ച് സമീപത്തെ കുഴിയിലേക്ക് വീണത്.
ചട്ടഞ്ചാല്‍ കെ എസ് ഇ ബി അധികൃതരെത്തി രാത്രി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും തുടര്‍ന്ന് ഞായറാഴ്ച ഉച്ചയ്യോടെ പൊയിനാച്ചി ഭാഗങ്ങളില്‍ വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുകയും ചെയ്തു.
ചട്ടഞ്ചാല്‍ കെ എസ് ഇ ബി അധികൃതരെത്തി രാത്രി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും തുടര്‍ന്ന് ഞായറാഴ്ച ഉച്ചയ്യോടെ പൊയിനാച്ചി ഭാഗങ്ങളില്‍ വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Poinachi, Accident, Lorry accident in Poinachi
< !- START disable copy paste -->