നിയന്ത്രണം വിട്ട ലോറി കാറിന് മുകളിലേക്ക് വീണു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Apr 10, 2018, 15:15 IST
കുമ്പള: (www.kasargodvartha.com 10.04.2018) കുമ്പള മാവിനക്കട്ട ദേശീയ
പാതയില്‍ നിയന്ത്രണം വിട്ട ലോറി കാറിന് മുകളിലേക്ക് വീണു. യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. പച്ചക്കറികളുമായി മംഗളൂരു ഭാഗത്തുനിന്നും കാസര്‍കോട്ടേക്ക് പോവുകയായിരുന്ന പച്ചക്കറി ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
അപകടത്തിനിടയില്‍ ഇതുവഴി വന്ന ഇന്നോവ കാറിന്റെ പിന്‍ഭാഗത്ത് ഇടിച്ചാണ് ലോറി മറിഞ്ഞത്. കാറിലുണ്ടായിരുന്ന ചെമ്മനാട് സ്വദേശിയും മംഗളൂരുവില്‍ താമസക്കാരനുമായ നിസാബിന്റെ മകന്‍ മുഹമ്മദ് നിസാബി(12)ന് പരിക്കേറ്റു.
കഴിഞ്ഞ ദിവസം ചെമ്മനാട്ടെ വീട്ടില്‍ വന്നശേഷം ചൊവ്വാഴ്ച രാവിലെ മംഗളൂരുവിലേയ്ക്കു തിരികെ പോവുകയായിരുന്നു നിസാബും കുടുംബവും. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് ലോറി മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ദേശീയപാത വഴിയുള്ള ഗതാഗതം ഏറെ നേരം സ്തംഭിച്ചു. ഡീസല്‍ ടാങ്കില്‍ നിന്നും ഇന്ധനം പുറത്തേക്കൊഴുകിയതിനാല്‍ ഫയര്‍ഫോഴ്‌സെത്തി വെള്ളം ചീറ്റി. കുമ്പള പോലീസും സ്ഥലത്തെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Kasaragod, Kerala, News, Accident, Lorry, Car, Injured, Police, Fire force, Lorry accident in Kumbala.
< !- START disable copy paste -->