city-gold-ad-for-blogger

മരത്തിലിടിച്ച് തകര്‍ന്ന ലോറിയില്‍ ഡ്രൈവറും ക്ലീനറും കുടുങ്ങി; രക്ഷകരായത് അഗ്‌നിശമനസേന

ചെര്‍ക്കള: (www.kasargodvartha.com 16.07.2017) നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തകര്‍ന്ന ലോറിയില്‍ ഡ്രൈവറും ക്ലീനറും ഏറെ നേരം കുടുങ്ങി. ഞായറാഴ്ച പുലര്‍ച്ചെ 5.35 മണിയോടെ തെക്കില്‍ വളവിലാണ് അപകടമുണ്ടായത്. ലോറി ഡ്രൈവര്‍ തമിഴ്നാട് ദിണ്ഡിക്കലിലെ കുളന്തരാജ് (54), ക്ലീനര്‍ ശേഷുരാജ്(28) എന്നിവരെ പരിക്കേറ്റ നിലയില്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറി തെക്കില്‍ വളവിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഡ്രൈവറെയും ക്ലീനറെയും പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ലോറിക്കകത്ത് കുടുങ്ങിക്കിടന്നതിനാല്‍ കഴിഞ്ഞില്ല. പിന്നീട് അപകടമറിഞ്ഞ് സ്ഥലത്തെത്തിയ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ അശോകിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സും വിദ്യാനഗര്‍ പോലീസും ലോറിയുടെ ക്യാബിന്‍ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.
മരത്തിലിടിച്ച് തകര്‍ന്ന ലോറിയില്‍ ഡ്രൈവറും ക്ലീനറും കുടുങ്ങി; രക്ഷകരായത് അഗ്‌നിശമനസേന


Keywords:  Kasaragod, Kerala, news, Driver, Cherkala, Accident, Lorry accident; Driver and cleaner trapped

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia