city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെര്‍ക്കള സന്തോഷ് നഗറില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

വിദ്യാനഗര്‍: (www.kasargodvartha.com 13.11.2014) ചെര്‍ക്കള സന്തോഷ് നഗറില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ ചെവി അറ്റുപോയി. തളിപ്പറമ്പ് ആലക്കോട് ചോക്കാട്ടെ പരേതനായ ജോസിന്റെ മകന്‍ സി. ഷൈജു (36) വാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം.

സീതാംഗോളിയിലെ കിന്‍ഫ്രയില്‍ മരം ഇറക്കി തളിപ്പറമ്പിലേക്ക് തിരിച്ച് പോവുകയായിരുന്ന കെ.എല്‍ 58 ബി 7012 നമ്പര്‍ മസ്ദ ലോറിയും കോഴിക്കോട് നിന്നും മംഗലാപുരത്തേക്ക് ലോഡ് കൊണ്ടു വരാന്‍ പോവുകയായിരുന്ന എ.പി 27 എക്‌സ് 4455 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഷൈജുവിനോടൊപ്പം ലോറിയിലുണ്ടായിരുന്ന ആലക്കോട് മണക്കടവിലെ ബാലകൃഷ്ണന്‍ നായരുടെ മകന്‍ പി.വി. മധു, ആലക്കോട് ഉദയഗിരി പനയ്ക്കല്‍ ഹൗസില്‍ ജോസിന്റെ മകന്‍ സാബു (33), ആലക്കോട്ടെ ഹാഷിം (50), എന്‍.പി ലോറിയിലെ ക്ലീനര്‍ ആന്ധ്രാപ്രദേശ് പ്രകാശം ജില്ലയിലെ മസ്താന്‍ അലിയുടെ മകന്‍ ഖാദര്‍ മസ്താന്‍ (27), ഡ്രൈവര്‍ ആന്ധ്രാപ്രദേശ് പ്രകാശം ജില്ലയിലെ ദിക്കോട്ടസ് റാവു (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇതില്‍ ഹാഷിമിന്റെ ചെവിയാണ് അറ്റു പോയത്. ഹാഷിമിനെ കാസര്‍കോട് കിംസ് ആശുപത്രിയിലും മറ്റുള്ളവരെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച ഷൈജു സഞ്ചരിച്ച ലോറി പൂര്‍ണമായും തകര്‍ന്നു. ഷൈജുവിനൊപ്പം ഉണ്ടായിരുന്നവര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. വിവരമറിഞ്ഞെത്തിയ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ലോറി വെട്ടിപ്പൊളിച്ചാണ് ഷൈജുവിന്റെ മൃതദേഹം പുറത്തെടുത്തത്.

എന്‍.പി ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. ഷൈജുവിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകട വിവരമറിഞ്ഞ് തളിപ്പറമ്പ് ആലക്കോട് നിന്നും ഷൈജുവിന്റെയും മറ്റുള്ളവരുടേയും ബന്ധുക്കള്‍ കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഗവര്‍ണറെ ശല്യം ചെയ്ത 5 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സസ്‌പെന്‍ഷന്‍

Keywords:  Kasaragod, Kerala, Accident, Deadbody, Lorry, Mortuary, N.P lorry, Government Hospital, Lorry accident at Santhosh Nagar, Lorry accident at Santhosh Nagar: driver died, 5 injured.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia