city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചാലിങ്കാല്‍ വളവില്‍ ലോറി മറിഞ്ഞു

ചാലിങ്കാല്‍ വളവില്‍ ലോറി മറിഞ്ഞു
കാഞ്ഞങ്ങാട്: വാഹനാപകടങ്ങള്‍ പതിവായ ചാലിങ്കാലിനും കേളോത്തിനുമിടയിലുള്ള വളവില്‍ വീണ്ടും ലോറി മറിഞ്ഞ് ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് മംഗലാപുരത്ത് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎ 01 - ഡി 8935 നമ്പര്‍ നാഷണല്‍ പെര്‍മിറ്റ് ലോറി  മറിഞ്ഞത്.
ടയറുകളുടെ അവശിഷ്ടങ്ങള്‍ കയറ്റി വരികയായിരുന്ന  ലോറി ചാലിങ്കാല്‍ രാവണീശ്വരം ജംഗ്ഷനും കേളോത്തിനുമിടയിലുള്ള വളവില്‍ തെന്നിമറിയുകയായിരുന്നു.  മൂന്ന് പേരാണ് ലോറിയിലുണ്ടായിരുന്നത്. അതെ സമയം അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ചാലിങ്കാല്‍ വളവില്‍ ടാങ്കര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്.
അപകടങ്ങള്‍ തടയാന്‍ ഡിവൈഡര്‍ സംവിധാനം ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ചാലിങ്കാല്‍ വളവില്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല.  മത്സ്യ വണ്ടികളില്‍ നിന്നും റോഡില്‍ തെറിച്ച് വീഴുന്ന മലിന ജലം ചാലിങ്കാല്‍ വളവില്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മറിയാന്‍ കാരണമാകുന്നുണ്ട്.  അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ പ്രതിഷേധിച്ച് മുമ്പ് ഇവിടെ നാട്ടുകാര്‍ ഉപരോധ സമരം സംഘടിപ്പിച്ചിരുന്നു.

Keywords: Lorry accident, Chalingal, Chattanchal, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia