city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുളകുപൊടിയെറിഞ്ഞ് 5 ലക്ഷം തട്ടിയ കേസ്; കാറും ബൈക്കും കണ്ടെത്തി, സൂത്രധാരന്‍ ഗള്‍ഫില്‍

കാസര്‍കോട്: (www.kasargodvartha.com 17.06.2014) ബേവിഞ്ചയില്‍ ബൈക്ക് യാത്രക്കാരന്റെ കണ്ണില്‍ മുളക്‌പൊടി വിതറി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സംഘം സഞ്ചരിച്ച കാറും ബൈക്കും പോലീസ് കണ്ടെടുത്തു. സൂത്രധാരനായ ഫാറൂഖ് ഗള്‍ഫിലേക്ക് കടന്നതായും പോലീസിന് വിവരം ലഭിച്ചു. സംഭവത്തില്‍ തിങ്കളാഴ്ച അറസ്റ്റിലായ മൂന്നു പേരെ കൂടാതെ മറ്റു അഞ്ചു പേര്‍ കൂടി പ്രതികളാണെന്നും അവര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് വ്യക്തമാക്കി.

തട്ടിപ്പ് സംഘം സഞ്ചരിച്ച കെ.എല്‍. 14 എന്‍. 4580 നമ്പര്‍ വെള്ള നാനോ കാറും കെ.എല്‍ 14 സി 6841 നമ്പര്‍ ബൈക്കുമാണ് പോലീസ് കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കോളാരിയിലെ ഒരു പറമ്പില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. കാര്‍ സിറാജുദ്ദീന്റേയും ബൈക്ക് കേസിലെ നാലാം പ്രതി ഹക്കീമിന്റേതുമാണെന്ന് പോലീസ് പറഞ്ഞു. നാനോ കാറിലും ബൈക്കിലും എത്തിയവരാണ് ചട്ടഞ്ചാല്‍ തെക്കിലിലെ മാര ഹൗസിലെ സി.എച്ച്. അബ്ദുല്‍ ജലീലിന്റെ (40) കൈയ്യില്‍ നിന്നും പണം തട്ടിയെടുത്തത്.

തട്ടിയെടുത്ത പണത്തില്‍ 41,000 രൂപ വീതം ഏഴു പേര്‍ വീതിച്ചെടുത്തതായും ബാക്കി സൂത്രധാരനായ ഫാറൂഖ് കൈവശം വെച്ചതായും അറസ്റ്റിലായവര്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുന്നതോടെ തട്ടിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്ന കണക്കുകൂട്ടലിലാണ് പോലീസ്.

ഇറച്ചിവെട്ടുകാരന്‍ ഭീമനടി കാലിക്കടവിലെ റായ്തയ്യല്‍ ഹൗസില്‍ ഒ.ടി. സമീര്‍ (27), ബദിയടുക്ക ചെര്‍ളടുക്കയിലെ സിറാജ് മന്‍സിലില്‍ സി.എ. സിറാജുദ്ദീന്‍ (36), ചെര്‍ക്കള നാലാംമൈലിലെ പി.യു. അബ്ദുല്‍ ഹക്കീം (27) എന്നിവരെയാണ് തിങ്കളാഴ്ച കാസര്‍കോട് സി.ഐ ജേക്കബ് അറസ്റ്റ് ചെയ്തത്.

ജൂണ്‍ ഏഴിനാണ് ബേവിഞ്ച സ്റ്റാര്‍ നഗറില്‍ വെച്ചാണ് അബ്ദുല്‍ ജലീലിനെ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കണ്ണില്‍ മുളകു പൊടി വിതറി അഞ്ച് ലക്ഷം തട്ടിയത്.

കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ മേല്‍ നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍ സി.ഐ ക്ക് പുറമേ ടൗണ്‍ അഡീഷണല്‍ എസ്.ഐ രത്‌നകുമാര്‍, സുരേഷ്, ഓസ്റ്റന്‍, ബാലചന്ദ്രന്‍ എന്നിവരാണുള്ളത്.
മുളകുപൊടിയെറിഞ്ഞ് 5 ലക്ഷം തട്ടിയ കേസ്; കാറും ബൈക്കും കണ്ടെത്തി, സൂത്രധാരന്‍ ഗള്‍ഫില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
ബൈക്ക് യാത്രക്കാരന്റെ കണ്ണില്‍ മുളക്‌പൊടി എറിഞ്ഞ് 5 ലക്ഷം തട്ടിയകേസില്‍ 3 പേര്‍ അറസ്റ്റില്‍

Also Read:
ലൈംഗീക പീഡനം നടന്നിട്ടില്ല; പ്രിറ്റി സിന്റയുടെ അഭിഭാഷകന്‍

Keywords:  Kasaragod, Bevinja, Bike, Car, Bike-Robbery, Robbery, cash, Bank, Police, Case, 4 member gang snatched Rs. 5 lac from bike rider.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia