കെട്ടിക്കിടന്ന ആയിരത്തിലധികം കേസുകള്‍ പൊടിതട്ടിയെടുത്ത് തീര്‍പ്പാക്കി; ദേശീയ ലോക് അദാലത്തില്‍ വന്‍ തിരക്ക്
Dec 6, 2014, 13:48 IST
കാസര്‍കോട്: (www.kasargodvartha.com 06.12.2014) കോടതികളില്‍ വര്‍ഷങ്ങളായി കെട്ടിക്കിടന്ന ആയിരത്തിലധികം കേസുകള്‍ പൊടിതട്ടിയെടുത്ത് തീര്‍പ്പാക്കി. കേസുകള്‍ തീര്‍പ്പാക്കാന്‍ കാസര്‍കോട് കോര്‍ട്ട് കോംപ്ലക്‌സില്‍ നടന്ന ദേശീയ ലോക് അദാലത്തില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ത്യയിലെ മുഴുവന്‍ കോടതികളിലും ഇതേ ദിവസം തന്നെയാണ് ദേശീയ ലോക് അദാലത്ത് നടക്കുന്നത്.
ഒത്തുതീര്‍പ്പിന് സാധ്യതയുള്ള സിവില്‍- ക്രിമിനില്‍ കേസുകള്‍, പോലീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത പിഴ ശിക്ഷകള്‍ നല്‍കാവുന്ന കേസുകള്‍, പെറ്റി കേസുകള്‍, ബാങ്ക് റിക്കവറി കേസുകള്‍, കോ-ഓപ്പറേറ്റീവ് രജിസ്ട്രാറുടെ പരിഗണനയിലുള്ള കേസുകള്‍, കണ്‍സ്യൂമര്‍ കേസുകള്‍, ആര്‍.ഡി.ഒ യ്ക്ക് ലഭിച്ച കേസുകള്‍ അടക്കം 4,100 കേസുകളാണ് ലോകഅദാലത്തിലേക്ക് പരിഗണിക്കുന്നത്. ഒരാഴ്ച മുമ്പ് തന്നെ ഈ കേസുകളിലെയെല്ലാം കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. 800 ഓളം കേസുകള്‍ മുന്‍കൂട്ടിത്തന്നെ തീര്‍പ്പാക്കാനുള്ള നടപടി പൂര്‍ത്തിയാക്കിയിരുന്നു.
ദേശീയ ലോക് അദാലത്തിന്റെ ഉദ്ഘാടനം കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് നിര്‍വ്വഹിച്ചു. ജില്ലാ ജഡ്ജ് എന്‍.ജി ശക്തിധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ്, ഗവ. പ്ലീഡര്‍ സി. ഷുക്കൂര്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ.എന്‍. ഭട്ട് എന്നിവര്‍ സംസാരിച്ചു.
Also Read:
കരിദിനമാചരിക്കാന്‍ മുസ്ലീം സംഘടനകള്‍; അയോധ്യയില്‍ കനത്ത സുരക്ഷ
Keywords: Kasaragod, Kerala, Adalath, case, Police, N.A.Nellikunnu, MLA, court, India, Lok Adalat resolves 100s of disputes
Advertisement: