Logo Unveiling | മേൽപറമ്പിൽ ജില്ലാതല ശരീര സൗന്ദര്യ മത്സരം: ലോഗോ പ്രകാശനം സിനിമ നടി ശ്വേത മേനോൻ നിർവഹിച്ചു
● ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള താരങ്ങൾ ഈ മത്സരത്തിൽ പങ്കെടുക്കും.
● വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും.
കാസർകോട്: (KasargodVartha) ജില്ലയിലെ ശരീര സൗന്ദര്യ രംഗത്ത് ഒരു പുതിയ അധ്യായം രചിക്കാൻ ഒരുങ്ങുകയാണ്. കാസർകോട് ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷൻ. എസ് കെ ജിം മേൽപറമ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'വിൻടച് സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ മിസ്റ്റർ കാസർഗോഡ് 2024, 2025' ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം ഗംഭീരമായി നടന്നു.
2025 ജനുവരി അഞ്ചിന് മേൽപറമ്പ് ചന്ദ്രഗിരി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന ഈ മത്സരത്തിന്റെ ലോഗോ പ്രശസ്ത സിനിമ നടി ശ്വാത മേനോൻ വ്യവസായ പ്രമുഖൻ അബ്ദുൽ ലത്വീഫ് ഉപ്പളക്ക് കൈമാറിയാണ് നിർവ്വഹിച്ചത്.
ഈ മത്സരം കാസർകോട്ടെ ജിമ്മിൽ വ്യായാമം ചെയ്യുന്ന യുവാക്കളുടെ ശാരീരിക സൗന്ദര്യവും ആരോഗ്യവും പ്രദർശിപ്പിക്കുന്ന ഒരു വേദിയായി മാറും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള താരങ്ങൾ ഈ മത്സരത്തിൽ പങ്കെടുക്കും. വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും.
ജില്ലയുടെ കായിക വികസനത്തിന് ഒരു ഉണർവേകുന്ന ഈ മത്സരം യുവാക്കളിൽ കായിക താൽപര്യം വളർത്തിയെടുക്കുന്നതിനും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുമുള്ള ഒരു വേദി കൂടിയാണ്..
ലോഗോ ചടങ്ങിൽ ഡോക്ടർ ഇസ്മാഈൽ ഫവാസ്, ഡോക്ടർ മുനവ്വർ ഡാനിഷ്, മുഹമ്മദ് ദിൽഷാദ് കോളിയാട്, ശിഹാബ് കടവത്ത്, ഹനീഫ് എം.എം കെ. മി മുസ്തഫ മെയ്യ, കബീർ പള്ളിക്കര, സുലൈമാൻ പയോട്ട, തുടങ്ങിയവർ സംബന്ധിച്ചു
ഈ വാർത്ത പങ്കിടുന്നതിലൂടെ, ഈ മത്സരത്തെക്കുറിച്ച് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ നിങ്ങൾക്ക് സഹായിക്കാം.
#MrKasargod #ShwethaMenon #Bodybuilding #Fitness #Sports #KasargodEvents