city-gold-ad-for-blogger

ലോക് ഡൗണ്‍ ലംഘിച്ച് ഈദ് നമസ്‌കാരം നടത്തി; 70 പേര്‍ക്കതിരെ പൊലീസ് കേസെടുത്തു

ഉദുമ: (www.kasargodvartha.com ) ലോക് ഡൗണ്‍ ലംഘിച്ച് ഈദ് നമസ്‌കാരം നടത്തിയതിന് 70 പേര്‍ക്കതിരെ ബേക്കല്‍ പൊലീസ്  കേസെടുത്തു. പാലക്കുന്ന് കണ്ണംകുളത്ത് അബ്ദുല്‍ റഹ്മാന്റെ വീട്ടുമുറ്റത്താണ് ചെറിയ പെരുന്നാളിന്റെ ഭാഗമായി 70 പേരെ പങ്കെടുപ്പിച്ച് ഈദ് നമസ്‌കാരം നടത്തിയത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം.

മാസ്‌ക് പോലും ധരിക്കാതെ കോവിഡ് 19 രോഗ പ്രതിരോധ നടപടി ഒന്നും തന്നെ പാലിക്കാതെയാണ്   കൂട്ടംകൂടി നമസ്‌കാരം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നമസ്‌കാരത്തിന് ശേഷം ലഘുഭക്ഷണവും വിതരണം ചെയ്തു. വീട്ടില്‍ കോവിഡ് നിരീക്ഷണിലുള്ളവരും ഈദ് നമസ്‌കാരത്തില്‍ പങ്കെടുത്തതായി സംശയിക്കുന്നതായും പൊലീസ് പറയുന്നു.
ലോക് ഡൗണ്‍ ലംഘിച്ച് ഈദ് നമസ്‌കാരം നടത്തി; 70 പേര്‍ക്കതിരെ പൊലീസ് കേസെടുത്തു




Keywords: Kasaragod, Kerala, News, COVID-19, Uduma, Eid, Police, Case, Lockdown violation in Bekal; Cases against 70 people

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia