ലോക് ഡൗണ്‍; തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഓട്ടോ തൊഴിലാളികള്‍ 'കുടുംബ പട്ടിണി സമരം' നടത്തി
May 13, 2020, 17:22 IST
മുളിയാര്‍: (www.kasargodvartha.com 13.05.2020) ലോക് ഡൗണ്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഓട്ടോ തൊഴിലാളികള്‍ ബുധനാഴ്ച വീട്ടുമുറ്റത്ത് 'കുടുംബ പട്ടിണി സമരം' നടത്തി. ഓട്ടോ തൊഴിലാളി മേഖലയിലെ പട്ടിണിയും പ്രയാസങ്ങളും നിരവധി തവണ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചും, ഓട്ടോ തൊഴിലാളികളെയും കൊവിഡ് പ്രോട്ടോകോള്‍ പ്രാകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍വീസ് നടത്താന്‍ അനുവദിക്കുക, ഓട്ടോ തൊഴിലാളികള്‍ക്കും അടിയന്തര സഹായമായി പതിനായിരം രൂപ സര്‍ക്കാര്‍ അനുവദിക്കുക, സമഗ്ര മോട്ടോര്‍ തൊഴിലാളി പാക്കേജ് പ്രഖ്യപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു മാണ് സമരം.
ബോവിക്കാനത്തെ ഓട്ടോ തൊഴിലാളിയുടെ വിട്ടുമുറ്റത്ത് എസ് ടി യു ദേശിയ വൈസ് പ്രസിഡന്റ് എ അബ്ദുല്‍ റഹ് മാന്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഉദ്ഘാടനം' ചെയ്തു. എസ് ടി യു ജില്ല സെക്രട്ടറി ഷെരിഫ് കൊടവഞ്ചി ബി എം അഷ്‌റഫ്, മന്‍സൂര്‍ മല്ലത്ത്, ബി എം ഹാരിസ് ഷെരീഫ് മല്ലത്ത് സംബന്ധിച്ചു.
Keywords: Muliyar, news, Kasaragod, Strike, Auto Driver, Lockdown, Lockdown; Auto drivers' strike in Kasargod