സുള്ള്യയില്‍ ലോക്ഡൗണ്‍ കര്‍ശനമാക്കി; നഗരത്തിലേക്കുള്ള റോഡുകളെല്ലാം പോലീസ് അടച്ചു
Apr 13, 2020, 14:28 IST
സുള്ള്യ: (www.kasargodvartha.com 13.04.2020) സുള്ള്യയില്‍ ലോക്ഡൗണ്‍ കര്‍ശനമാക്കി. നഗരത്തിലേക്കുള്ള റോഡുകളെല്ലാം പോലീസ് അടച്ചു. സുള്ള്യ നഗരത്തില്‍നിന്ന് ആലട്ടി, നാവൂര്‍, ജട്ടിപള്ള തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകുന്ന റോഡുകളാണ് അടച്ചത്. ഇതുവരെ ദേശീയപാതയിലും മറ്റു പ്രധാന റോഡുകളിലും മാത്രമായിരുന്നു ചെക്‌പോസ്റ്റ് സ്ഥാപിച്ച് പൊലീസ് പരിശോധന നടത്തിയിരുന്നത്.
ഞായറാഴ്ച മുതല്‍ നഗരത്തിലേക്ക് വരുന്ന എല്ലാ റോഡുകളിലും ബാരിക്കേഡ് വെച്ച് അടച്ച് പോലീസ് പരിശോധന ശക്തമാക്കി. മെഡിക്കല്‍ ആവശ്യവുമായി എത്തിയ ചില വാഹനങ്ങളെ മാത്രമാണ് കടത്തിവിട്ടത്. പ്രദേശങ്ങളില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് തടയാനും പോലീസ് നടപടി സ്വീകരിച്ചുവരികയാണ്.
Keywords: Kasaragod, Kerala, News, Sullia, Road, Police, Lock down tighten in Sullia