ലോക്ഡൗണ്‍: കാസര്‍കോട് ജില്ലയില്‍ ഹോട്‌സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി ഓടിക്കാം
May 5, 2020, 17:25 IST
കാസര്‍കോട്: (www.kasargodvartha.com 05.05.2020) ഇളവുകളനുവദിച്ചിട്ടുള്ള കാര്‍ഷിക മേഖല, നിര്‍മ്മാണ മേഖല, അവശ്യസേവനവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ എന്നിവയ്ക്കായി ഹോട്ട്‌സ്പോട്ട് അല്ലാത്ത പ്രദേശങ്ങളില്‍ വാഹനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി ഒടിക്കാമെന്ന് കലക്ടര്‍ അറിയിച്ചു. ആവശ്യം എന്താണെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം നിര്‍ബന്ധമായും കയ്യില്‍ കരുതേണ്ടതും ഇത് പോലീസ് അധികൃതരുടെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമാണ്.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന രജിസ്ട്രേഷന്‍ നമ്പരുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാം. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന രജിസ്ട്രേഷന്‍ നമ്പരുള്ള സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാം. ടാക്സി കാബുകള്‍ ഒരു ഡ്രൈവറും രണ്ട് യാത്രക്കാരുമായി എ സി പ്രവര്‍ത്തിപ്പിക്കാതെ ഓടാം. ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്താന്‍ പാടില്ല.
ശനി, തിങ്കള്‍ ദിവസങ്ങളില്‍ അനുവാദം നല്‍കിയിട്ടുള്ള ഗുഡ്സ് കാരിയര്‍ വാഹനങ്ങള്‍ക്ക് ഒറ്റ ഇരട്ടയക്ക നിയന്ത്രണം ബാധകമല്ല. അത്യാവശ്യ സര്‍വീസുകള്‍ക്ക് പാസുകള്‍ / അനുമതി ലഭിച്ചിട്ടുള്ള മറ്റു വാഹനങ്ങളെയും ശനി, ഞായര്‍ ദിവസങ്ങളില്‍ അനുവദിക്കും. സര്‍ക്കാര്‍ ഉത്തരവു പ്രകാരം അവശ്യ സര്‍വീസുകളായി പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലേക്ക് പോകുന്നതിനായി ജീവനക്കാരുടെ വാഹനങ്ങളെ ഒറ്റ ഇരട്ടയക്ക നിയന്ത്രണം കൂടാതെ അനുവദിക്കും. ജീവനക്കാര്‍ക്ക് ഓഫീസ് ഐ ഡി കാര്‍ഡ് ഉള്ളതിനാല്‍ സത്യവാങ്മൂലം കരുതേണ്ടതില്ല.
Keywords: Kasaragod, Kerala, News, COVID-19, Vehicles, District, Lock down: permission to travel