ലോക്ഡൗണ്‍; പൂനെയില്‍ കുടുങ്ങി കാസര്‍കോട് സ്വദേശികള്‍, സഹായിക്കണമെന്ന് അഭ്യര്‍ത്ഥന
Apr 5, 2020, 18:45 IST
കാസര്‍കോട്: (www.kasargodvartha.com 05.04.2020) ലോക്ഡൗണിനെ തുടര്‍ന്ന് പൂനെയില്‍ കുടുങ്ങി കാസര്‍കോട് സ്വദേശികള്‍. സഹായിക്കണമെന്ന് അഭ്യര്‍ത്ഥന. കുഞ്ഞു കുട്ടികളും സ്ത്രീകളുമടക്കം 40 ഓളം പേരാണ് പൂനെയില്‍ താമസസ്ഥലത്ത് കുടുങ്ങിക്കിടക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂനെയിലെത്തി ചെറിയ കച്ചവടം നടത്തി ജീവിതം മുന്നോട്ട് നയിച്ചുവരികയായിരുന്നു ഇവര്‍. ഇതിനിടയിലാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ഇവര്‍ ഒറ്റപ്പെട്ട അവസ്ഥയാണ്. കഴിക്കാനുള്ള ഭക്ഷണം തീരാറായി. വെള്ളം ലഭിക്കുന്നില്ല. ഇങ്ങനെ പോയാല്‍ അവസ്ഥ കൈവിട്ടു പോകുമെന്നാണ് ഇവര്‍ ഭയക്കുന്നത്. എത്രയും പെട്ടെന്ന് നാട്ടിലെത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
Keywords: Kasaragod, Kerala, News, COVID-19, Needs help, Food, Natives, Lock down: Kasaragod natives trapped in Pune