city-gold-ad-for-blogger
Aster MIMS 10/10/2023

പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്; ലോക്ഡൗണിനു പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 75 കേസുകള്‍

കാസര്‍കോട്: (www.kasargodvartha.com 24.04.2020) ലോക്ഡൗണില്‍ മദ്യശാലകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചതോടെ ജില്ലയില്‍ പരിശോധന ശക്തമാക്കി എക്സൈസ് ഉദ്യോഗസ്ഥര്‍. ലോക്ക് ഡൗണ്‍ തുടങ്ങിയതു മുതല്‍ ഇതുവരെ 75 കേസുകളാണ് എക്സൈസ് വകുപ്പ് എടുത്തത്. 73 അബ്കാരി കേസും രണ്ട് എന്‍ഡിപിഎസ് (The Narcotic Drugs and Psychotropic Substances Act, 1985)കേസും ഉള്‍പ്പെടുന്നു.
പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്; ലോക്ഡൗണിനു പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 75 കേസുകള്‍

പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് പത്ത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ കേസുകളും ഹോസ്ദുര്‍ഗ് സര്‍ക്കിളിന് കീഴിലാണുള്ളത്. 23.8 ലിറ്റര്‍ വിദേശ മദ്യവും, 4500 ലിറ്റര്‍ വാഷും, 48 ലിറ്റര്‍ ചാരായവും ഇക്കാലയളവില്‍ പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ 700 ഗ്രാം കഞ്ചാവും അഞ്ചു ലിറ്റര്‍ കള്ളും എട്ട് ലിറ്റര്‍ വൈനും 15 കിലോ പുകയിലയും പിടിച്ചെടുത്തിട്ടുണ്ട്. കശുമാങ്ങ സീസണും ലോക്ക് ഡൗണും മലയോര മേഖലയില്‍ കള്ളവാറ്റിനുള്ള സാധ്യത കൂടുതലായതിനാല്‍ മലയോര മേഖലയില്‍ പട്രോളിംഗ് ശക്തമാക്കി.

ലോക്ക് ഡൗണ്‍ കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും, ജില്ലയില്‍ എവിടെയും എത്താന്‍ കഴിയുന്ന24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ടന്നും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ കെ അനില്‍ കുമാര്‍ പറഞ്ഞു.

കോവിഡ് നിയന്ത്രണത്തില്‍ പ്രധാനമായ സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് ആവശ്യമായ സ്പിരിറ്റ് നല്‍കിയാണ് എക്്സൈസ് വകുപ്പ് കോവിഡ് -19 പോരാട്ടത്തില്‍ പങ്കാളിയായത്. ഇതിനായി ആദ്യഘട്ടത്തില്‍ അടിയന്തിരമായി 245 ലിറ്റര്‍ സ്പിരിറ്റ്് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഡി എം ഒയ്ക്ക്് കൈമാറി. രണ്ടാം ഘട്ടത്തില്‍ ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ലറിയില്‍ നിന്നും 1000 ലിറ്ററോളം എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളും സാനിറ്റൈസര്‍ നിര്‍മ്മാണത്തിനായി നല്‍കിയിരുന്നു.

എക്സൈസ് ഡിവിഷന്‍ ഓഫീസ് കാസര്‍കോട്- 04994 256728 , 94471 78066, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്് കാസര്‍കോട്്-04994 255332, 94000 69715, എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ഹോസ്ദുര്‍ഗ്-04672 204125, 94000 69723, എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ്-04994 257060, 94000 69727 എന്നീ നമ്പറുകളില്‍ എക്സൈസ് ഡിപ്പാര്‍ട്ട്്്‌മെന്റിന് വിവരമറിയിക്കാം.


Keywords: Kasaragod, Kerala, News, Excise, Case, Lock down: Excise inspection tighten

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL