മൊഗ്രാൽ-പേരാൽ റോഡ് നവീകരണത്തോടൊപ്പം മൈമൂൻ നഗർ-ശാന്തിപള്ളം റോഡിന്റെ പുനരുദ്ധാരണവും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്
● എ കെ എം അഷ്റഫ് എംഎൽഎയുടെ ശ്രമഫലമായാണ് ഫണ്ട് ലഭ്യമായത്
● മൈമൂൻ നഗർ-ശാന്തിപള്ളം റോഡിന്റെ ഇരുവശങ്ങളും ഇടിഞ്ഞത് യാത്രാ ദുരിതത്തിന് കാരണമാകുന്നു
● ഇതുവഴി ബസ് സർവീസ് ഉള്ളതിനാൽ റോഡിന് വീതി കുറഞ്ഞത് അപകടസാധ്യത വർധിപ്പിക്കുന്നു
● വിഷയത്തിൽ എംഎൽഎയ്ക്ക് നാട്ടുകാർ ഒപ്പിട്ട നിവേദനം സമർപ്പിക്കും
കുമ്പള: (KasargodVartha) പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മൊഗ്രാൽ-പേരാൽ റോഡ് പുനരുദ്ധാരണത്തിനും പൂർണമായ നവീകരണത്തിനും സർക്കാർ ഫണ്ട് അനുവദിച്ച സാഹചര്യത്തിൽ ഇതിന്റെ തന്നെ ഭാഗമായ മൈമൂൻ നഗർ-ശാന്തിപള്ളം റോഡ് നവീകരണവും ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്.
അധിക പ്രവൃത്തിയായി ഉൾപ്പെടുത്തണം
1.50 കോടി രൂപയാണ് മൊഗ്രാൽ-പേരാൽ പിഡബ്ല്യുഡി റോഡ് നവീകരണത്തിന് എ കെ എം അഷ്റഫ് എംഎൽഎയുടെ ശ്രമഫലമായി അനുവദിച്ചിട്ടുള്ളത്. ഇതിൽ തന്നെ അഡിഷണൽ വർക്കായി മൈമൂൻ നഗർ-ശാന്തിപള്ളം റോഡ് കൂടി ഉൾപ്പെടുത്താൻ എംഎൽഎയുടെ ഇടപെടലിലൂടെ പുതിയ പ്രൊപ്പോസൽ സമർപ്പിക്കാൻ കഴിയുമെന്ന് നാട്ടുകാർ കരുതുന്നു.
പ്രസ്തുത റോഡിന്റെ ഇരുവശങ്ങളും കര ഇടിഞ്ഞത് യാത്രാ ദുരിതത്തിന് കാരണമാവുന്നുമുണ്ട്. ഇതുവഴി പേരാൽ കണ്ണൂർ-കുമ്പള സ്വകാര്യ ബസ് സർവീസുമുണ്ട്. റോഡിന് വീതി കുറവായതിനാൽ കരയിടിച്ചിൽ മൂലം അപകടസാധ്യതയുമുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നുണ്ട്.
എംഎൽഎയ്ക്ക് നിവേദനം നൽകും
ഈ വിഷയം ചൂണ്ടിക്കാട്ടി നാട്ടുകാർ ഒപ്പിട്ട നിവേദനം എംഎൽഎയ്ക്ക് സമർപ്പിക്കുമെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് അംഗവും പിടിഎ കമ്മിറ്റി വൈസ് പ്രസിഡൻ്റുമായ റിയാസ് കരീം അറിയിച്ചു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും പങ്കുവെക്കുക. പുതിയ വിശേഷങ്ങൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്തുക.
Article Summary: Locals have demanded the inclusion of the Maimoon Nagar-Shanthipallam road renovation along with the Mogral-Peral road project and plan to submit a petition to the MLA regarding this issue.
#MogralPeralRoad #KumblaNews #KasaragodNews #LocalNewsKerala #AKMAshrafMLA #RoadDevelopment #AparnaNews






