Financial Concern | പണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തണം; അടുക്കള നവീകരിക്കാനുള്ള 'ഈസി കിച്ചൻ' പദ്ധതി ബാധ്യതയാകും?
● ഒരു അടുക്കളയ്ക്ക് 75,000 രൂപയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകേണ്ടി വരിക.
● 2021ൽ ഇത്തരത്തിൽ പലിശരഹിത വായ്പ പദ്ധതിക്ക് രൂപം നൽകിയിരുന്നുവെങ്കിലും അത് നടപ്പിലായില്ല.
● 2021ൽ ഇത്തരത്തിൽ പലിശരഹിത വായ്പ പദ്ധതിക്ക് രൂപം നൽകിയിരുന്നുവെങ്കിലും അത് നടപ്പിലായില്ല.
കാസർകോട്: (KasargodVartha) പൊതു വിഭാഗത്തിൽ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കൂടാത്തവർക്ക് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'ഈസി കിച്ചൻ' പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ബാധ്യതയാകുമെന്ന് ആക്ഷേപം. ഇപ്പോൾതന്നെ സാമ്പത്തിക ഞെരുക്കത്തിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ പദ്ധതി എങ്ങനെ നടപ്പിലാക്കാനാ കുമെന്ന് ആശങ്കയുണ്ട്.
ഒരു അടുക്കളയ്ക്ക് 75,000 രൂപയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകേണ്ടി വരിക. അതും തനത് ഫണ്ടിൽ നിന്ന്. അടുത്തിടെ ചേർന്ന വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല ഏകോപന സമിതിയാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്.
2021ൽ ഇത്തരത്തിൽ പലിശരഹിത വായ്പ പദ്ധതിക്ക് രൂപം നൽകിയിരുന്നുവെങ്കിലും അത് നടപ്പിലായില്ല. പിന്നീടാണ് ഇങ്ങനെയൊരു നിർദേശം വന്നിരിക്കുന്നത്. വീട്ടമ്മമാർക്ക് കിച്ചൻ ആധുനികവൽക്കരിക്കാനാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ദരിദ്രരേഖയ്ക്ക് താഴെയുള്ളവർ ഈ പദ്ധതിയിൽ ഇടംപിടിക്കില്ല.
#EasyKitchenScheme #LocalGovernance #KeralaScheme #FinancialBurden #KitchenRenovation #StateSupport