city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Renovation | അജാനൂർ പോസ്റ്റ് ഓഫീസ് നവീകരണം: ഏറ്റെടുത്തത് നടത്തി ഉദ്ഘാടനത്തിന് സജ്ജമാക്കിയത് ഒരു ക്ലബ്ബ്; അഭിമാനകരമെന്ന് കളക്ടർ

local club renovates post office
Photo: Arranged

● പോസ്റ്റ് ഓഫീസ് പൂർണ്ണമായും പ്രവർത്തന സജ്ജമായി.
● ജില്ലാ കളക്ടർ പ്രവർത്തനത്തെ അഭിനന്ദിച്ചു.

വെള്ളിക്കോത്ത്: (KasargodVartha) വർഷങ്ങളായി നശിച്ചുപോകുന്ന അവസ്ഥയിലായിരുന്ന അജാനൂർ പോസ്റ്റ് ഓഫീസ്, വെള്ളിക്കോത്ത് അഴീക്കോടൻ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ശ്രമഫലമായി പുനർജനിച്ചു. ബാത്റൂം അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി പോസ്റ്റ് ഓഫീസ് നവീകരിച്ച് ഇപ്പോൾ ഉദ്ഘാടനം കഴിഞ്ഞിരിക്കുകയാണ്. ക്ലബ്ബ് നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം പോസ്റ്റ് ഓഫീസ് ഇപ്പോൾ പൂർണമായും പ്രവർത്തന സജ്ജമാണ്.

നവീകരിച്ച പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഐ.എ.എസ്, ക്ലബ്ബിന്റെ ഈ പ്രവർത്തനത്തെ അഭിനന്ദിച്ചു. ഒരു സർക്കാർ സ്ഥാപനത്തിന്റെ നവീകരണം ഒരു സിവിൽ സമൂഹ സംഘടന ഏറ്റെടുത്തത് ജില്ലയ്ക്ക് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

local club renovates post office

അജാനൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത്ത് കുമാർ, പി നാരായണൻകുട്ടി, പോസ്റ്റ് മാസ്റ്റർ പി. രവീന്ദ്രൻ, സബ് പോസ്റ്റ് മാസ്റ്റർ ആനന്താശ്രമം തങ്കച്ചൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് കെ. മോഹനൻ, ടോണി പൗലോസ് എന്നിവർ സംസാരിച്ചു. അഴീക്കോടൻ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റും നിർമ്മാണ കമ്മിറ്റി കൺവീനറുമായ ശിവജി വെള്ളിക്കോത്ത് സ്വാഗതവും സെക്രട്ടറി കെ. വി. ജയൻ നന്ദിയും പറഞ്ഞു.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia