ജില്ലയുടെ വികസനത്തിന് സാധ്യതാധിഷ്ഠിത വായ്പാ പദ്ധതി തയ്യാറാക്കുന്നു
Aug 4, 2016, 12:28 IST
കാസര്‍കോട്: (www.kasargodvartha.com 04/08/2016) ജില്ലയില്‍ ബാങ്കുകള്‍ വഴി നടപ്പാക്കുന്ന പദ്ധതികള്‍ തയ്യാറാക്കുന്നതിന് നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സാധ്യതാധിഷ്ഠിത വായ്പാ പദ്ധതി രൂപീകരണത്തിനുളള പ്രാഥമിക ചര്‍ച്ച നടത്തി ജില്ലാ കളക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ നബാര്‍ഡ് എ ജി എം ജ്യോതിസ് ജഗന്നാഥ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലയുടെ കാര്‍ഷിക വിഭവങ്ങളേയും പരമ്പരാഗത വ്യവസായങ്ങളേയും പരമാവധി പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ നിര്‍ദ്ദേശിച്ചു. കശുവണ്ടി, ഭക്ഷ്യസംസ്‌ക്കരണം, മത്സ്യമേഖല പരമ്പരാഗത വ്യവസായം തുടങ്ങിയവയുടെ സാധ്യതകള്‍ ജില്ലയില്‍ പ്രയോജനപ്പെടുത്തണം. പദ്ധതിയുടെ കരട് തയ്യാറാക്കുന്നതിനായി നാല് മേഖലകളിലായി വിദഗ്ധരെ നിയോഗിച്ചു. കൃഷി, കാര്‍ഷികാനുബന്ധ മേഖലകളില്‍ പദ്ധതി തയ്യാറാക്കുന്നതിന് പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍, സി പി സി ആര്‍ ഐ, കാര്‍ഷിക സര്‍വ്വകലാശാല, കൃഷി വിജ്ഞാന കേന്ദ്ര എന്നിവയുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയും മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകളില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, മില്‍മ പ്രതിനിധി എന്നിവരും ഭൂവികസനം, ജലസേചനം, മണ്ണ് സംരക്ഷണം എന്നീ മേഖലകളില്‍ മണ്ണ് സംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍, ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍, ചെറുകിട ജലസേചന വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എന്നിവരാണ് അംഗങ്ങള്‍. ചെറുകിട വ്യവസായ വികസന മേഖലയില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ , റുഡ്‌സെറ്റി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളാണ്. പദ്ധതികള്‍ തയ്യാറാക്കുന്നതിനുളള വിദഗ്ധരുടെ ശില്പശാല ഈ മാസം വെളളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംഘടിപ്പിക്കും. സാധ്യതാധിഷ്ഠിത വായ്പാപദ്ധതിയുടെ കരട് ഈ മാസം തയ്യാറാക്കും.
യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ്, കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ. എം ഗോവിന്ദന്‍, വെളളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പി വത്സന്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, പ്രിന്‍സിപ്പല്‍ അഗ്രിക്കല്‍ച്ചറല്‍ ഓഫീസര്‍ പി പ്രദീപ്, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ സി എസ് രമണന്‍, കേരള ഗ്രാമീണ്‍ ബാങ്ക് റീജ്യണല്‍ മാനേജര്‍ കെ എം ബാലകൃഷ്ണന്‍, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷി ജോസഫ്, മില്‍മ യൂണിറ്റ്‌ഹെഡ് കെ മാധവന്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പ്രദീപ്, ഐ സി എ ആര്‍ -സി പി സി ആര്‍ ഐ സയന്റിസ്റ്റ് ഡോ. കെ മുരളീധരന്‍, കെ വി കെ ഹെഡ് ഡോ. ടി എസ് മനോജ് കുമാര്‍, ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ പി സീതാരാമ ഭട്ട്, ജില്ലാമൃഗ സംരക്ഷണ വകുപ്പ് സീനിയര്‍ സൂപ്രണ്ട് കെ ബാലചന്ദ്രന്‍, ചെറുകിട ജലസേചന വിഭാഗം അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി പി മുരളീഷ്, കാസര്‍കോട് ജില്ലാ ബാങ്ക് ഡി ജി എം കെ രാജന്‍, കാനറാ ബാങ്ക് ചീഫ് മാനേജര്‍ എന്‍ ഭട്ട്, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ അബ്ദുര്‍ റഹ് മാന്‍ കുട്ടി, കാസര്‍കോട് പി സി എ ആര്‍ ഡി ബാങ്ക് പ്രതിനിധി പി തങ്കമണി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ എം രാജന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, District, Development project, District Collector, E.Devadasan, Loan project for development of district.