city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടെ വൈദ്യുത നിയന്ത്രണം ഏപ്രില്‍ 30 വരെ തുടരുമെന്ന് അധികൃതര്‍

കാസര്‍കോട്: (www.kasargodvartha.com 25.04.2014) കാസര്‍കോട്ടും സമീപ പ്രദേശങ്ങളിലും നിലവിലുള്ള വൈദ്യുതി നിയന്ത്രണം ഏപ്രില്‍ 30 വരെ വേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി വിതരണ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി.വിപിന്‍ ശങ്കറും കണ്ണൂര്‍ പ്രസരണ വിഭാഗം ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ജെ.സുനില്‍ റോയിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കാസര്‍കോട്ടെ വൈദ്യുത നിയന്ത്രണം ഏപ്രില്‍ 30 വരെ തുടരുമെന്ന് അധികൃതര്‍വിദ്യാനഗര്‍ 110 കെ.വി സബ്‌സ്‌റ്റേഷന്റെ ശേഷി വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തി നടക്കുന്നതിനാലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നത്. ഈ സബ് സ്‌റ്റേഷനില്‍ നിന്നും എട്ട് ഫീഡര്‍ വഴിയാണ് നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും വൈദ്യുതി എത്തിക്കുന്നത്. അതില്‍ ചെര്‍ക്കള, ബദിയഡുക്ക ഫീഡറുകളിലേക്ക് മറ്റ് സബ്‌സ്‌റ്റേഷനുകളില്‍ നിന്നും വൈദ്യുതി എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. അവശേഷിച്ച ന്യൂ ബസ് സ്റ്റാന്‍ഡ്, ചെമ്മനാട്, കിന്‍ഫ്ര, കെല്‍, കാസര്‍കോട്, മൊഗ്രാല്‍ ഫീഡറുകളിലാണ് ഒരുമണിക്കൂര്‍ ഇടവിട്ടുള്ള നിയന്ത്രണമുള്ളത്.

വിദ്യാനഗറിലെ നിലവിലെ 110 കെ.വി സബ്‌സ്‌റ്റേഷന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനായി 10 മെഗാവാട്ട് ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി 20 മെഗാവാട്ട് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കണം. അതിന്റെ ജോലി ഏപ്രില്‍ 23 നാണ് ആരംഭിച്ചത്. ഇപ്പോഴും അത് തുടരുന്നു. പഴയ ട്രാന്‍സ്‌ഫോര്‍മര്‍ 110 കെ.വി ലൈനില്‍ നിന്നും വേര്‍പെടുത്തി അനുബന്ധ ഉപകരണങ്ങള്‍ അഴിച്ചുമാറ്റുന്ന ജോലി 23 ന് പൂര്‍ത്തിയായി. 24 ന് ട്രാന്‍സ്‌ഫോര്‍മര്‍ അവിടെ നിന്നും മാറ്റി. പുതിയ 20 മെഗാവാട്ട് ട്രാന്‍സ്‌ഫോര്‍മര്‍ ഫൗണ്ടേഷനിലെത്തിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്.

പ്രത്യേകം തയ്യാറാക്കിയ റെയില്‍പാളത്തിലൂടെ നിരക്കി നീക്കിയാണ് ട്രാന്‍സ്‌ഫോര്‍മര്‍ കൊണ്ടുവരുന്നത്. ട്രാന്‍സ്‌ഫോര്‍മറിന് കേടുവരാതിരിക്കാനാണ് ഇത്. 26 ന് ഉച്ചയോടെ ട്രാന്‍സ്‌ഫോര്‍മര്‍ ഫൗണ്ടേഷനിലെത്തിക്കാന്‍ കഴിഞ്ഞേക്കും. പിന്നീട് അനുബന്ധ ഉപകരണങ്ങള്‍ ഘടിപ്പിക്കാനും ടെസ്റ്റ് ചെയ്യാനും മറ്റും ഒരു ദിവസം വേണം.

അതുകഴിഞ്ഞാല്‍ 13,500 ലിറ്റര്‍ ട്രാന്‍സ്‌ഫോര്‍മര്‍ ഓയില്‍ പുതിയ ട്രാന്‍സ്‌ഫോര്‍മറില്‍ ഫില്‍ട്ടര്‍ സര്‍ക്കുലേഷന്‍ നടത്തി ഈര്‍പരഹിതമാണെന്ന് ഉറപ്പുവരുത്തണം. അത് 72 മണിക്കൂര്‍ ചെയ്തശേഷം മാത്രമേ ട്രാന്‍സ്‌ഫോര്‍മര്‍ ഗ്രിഡില്‍ കണക്ട് ചെയ്ത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കൂ. ഈ ജോലി അതിവേഗം നടന്നുവരുന്നതായും അവര്‍ അറിയിച്ചു.

കാസര്‍കോട് സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.പി അബ്ദുര്‍ ഹമീദ്, ഇലക്ട്രിക് ഡിവിഷന്‍ എഞ്ചിനീയര്‍ വി.സുരേന്ദ്രന്‍, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ നാഗരാജ് ഭട്ട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഡല്‍ഹി ചേരിയില്‍ അഗ്‌നിബാധ; 500 കുടിലുകള്‍ കത്തിനശിച്ചു
Keywords: Kasaragod, Sub station, Electricity, K.S.E.B, Deputy Chief Engineer, Press Meet, Vidyanagar, Feeder, Rail, Transformer, Job, Circle Executive Engineer,

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia