ജില്ലയില്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തി
Apr 3, 2012, 13:30 IST

കാസര്‍കോട്: വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയില്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തി. വൈകീട്ട് 6.30 നും 10.30 നും ഇടയില്‍ അരമണിക്കൂറാണ് ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തുന്നത്. വിവിധ സബ് സ്റേഷനുകളിലെ പരിധിയിലുള്ള ഫീഡറുകളില്‍ നിന്നും ഏപ്രില്‍ എട്ട് വരെ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയ സമയം താഴെ കൊടുക്കുന്നു.
ചെമ്പരിക്ക, ചെമ്മനാട്, ബെള്ളൂര്‍, മഞ്ചേശ്വരം 6.30-7 മണി, ഉദുമ, ചെര്‍ക്കള, ദേലംപാടി, വൊര്‍ക്കാടി 7 മണി-7.30, തിരുവക്കോളി, ബദിയഡുക്ക, ബോവിക്കാനം, കുഞ്ചത്തൂര്‍ 7.30-8 മണി, കാനത്തൂര്‍, മൊഗ്രാല്‍, തലപ്പാടി, കുണ്ടാര്‍ 8 മണി-8.30, തെക്കില്‍, കെല്‍, മുള്ളേരിയ, കുമ്പള, കുമ്പള ടൌണ്‍ 8.30-9 മണി, ബന്തടുക്ക, കിന്‍ഫ്രാ, ഉപ്പള, സീതാംഗോളി, പെര്‍ള 9 മണി-9.30, പെരിയ, കാസര്‍കോട്, ബായാര്‍, എച്ച്.എ.എല്‍, പുത്തിഗെ 9.30-10 മണി, ബേക്കല്‍, കാസര്‍കോട് പുതിയ ബസ്റാന്റ്, പേരാല്‍, നീര്‍ച്ചാല്‍ 10 മണി-10.30.
Keywords: Load shedding schedule, Kasaragod