ഫൈബര്‍ തോണിയില്‍ മോട്ടോര്‍ ഉപയോഗിച്ച് മണലൂറ്റുകയായിരുന്ന അഞ്ചംഗസംഘം അറസ്റ്റില്‍
Jul 6, 2012, 12:21 IST
കാസര്‍കോട്: ഫൈബര്‍ തോണിയില്‍ മോട്ടോര്‍ ഉപയോഗിച്ച് മണലൂറ്റുകയായിരുന്ന അഞ്ചംഗസംഘത്തെ ഓടിരക്ഷപ്പെടുന്നതിനിടയില്‍ പോലീസ് കീഴടക്കി അറസ്റ്റ് ചെയ്തു.
കാസര്‍കോട് തളങ്കര അഴിമുഖത്താണ് മോട്ടോര്‍ ഉപയോഗിച്ച് ഫൈബര്‍ തോണിയില്‍ മണല്‍ കടത്തുന്നത്. ബുധനാഴ്ച രാത്രി 9 മണിയോടെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ പോലീസ് ഇവരെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പോലീസ് പന്തുടര്‍ന്ന് ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു.
തളങ്കരയിലെ സത്താര്‍, മുഹമ്മദ്, ഷംഷാജ്, അബ്ദുല്‍ ഖാദര്‍, അസിഫ് എന്നിവരാണ് അറസ്റ്റിലായത്. രാത്രി മുതല്‍ പുലര്‍ച്ച വരെ അഴിമുഖത്ത് മോട്ടോര്‍ ഉപയോഗിച്ച് ഫൈബര്‍ തോണിയില്‍ മണല്‍ പമ്പ് ചെയ്ത് കടത്തുകയാണ്. ഇത്തരത്തില്‍ നിരവധി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

Keywords: Sand mafia, Arrest, Thalangara, Kasaragod