കാരുണ്യത്തിന്റെ കൈത്താങ്ങായി 'ലിയാഹുല്‍ ഇസ്ലാം വെല്‍ഫയര്‍ കമ്മിറ്റി' ഷേനി
Jul 5, 2015, 09:00 IST
പെര്‍ള: (www.kasargodvartha.com 05/07/2015) പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസത്തില്‍ ഷേനി ലിയാഹുല്‍ ഇസ്ലാം വെല്‍ഫയര്‍ കമ്മിറ്റി ഷേനി ജമാഅത്തിലും തൊട്ടടുത്ത മഹല്ലിലും നിര്‍ധരരായ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി റമദാന്‍ കിറ്റ് വിതരണം ചെയ്തു.
എം.എ അബ്ദുല്‍ ഖാദര്‍ മൗലവി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സ്ഥലം ഖത്തീബ് താജുദ്ദീന്‍ അംജദി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. പെര്‍ടന അബൂബക്കര്‍ സ്വാഗതവും മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു.
എം.എ അബ്ദുല്‍ ഖാദര്‍ മൗലവി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സ്ഥലം ഖത്തീബ് താജുദ്ദീന്‍ അംജദി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. പെര്‍ടന അബൂബക്കര്‍ സ്വാഗതവും മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു.
Keywords : Perla, Kasaragod, Kerala, Ramadan Relief, Sheny.