city-gold-ad-for-blogger
Aster MIMS 10/10/2023

Education | സാക്ഷരതാ മിഷൻ ഏഴാം തരം തുല്യതാ പരീക്ഷ ആരംഭിച്ചു; എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു ​​​​​​​

literacy missions 7th standard equivalency exam begins ina
Photo: Arranged
ആഗസ്റ്റ് 24, 25 തീയതികളിലായി നടക്കുന്ന ഈ പരീക്ഷയിൽ ജില്ലയിലെ ഒമ്പത് സ്‌കൂളുകളിൽ ആദ്യ ദിനം 123 പേർ പങ്കെടുത്തു.

കാസർകോട്: (KasargodVartha) കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി സ്‌കൂളിൽ നിന്നും പഠനം പൂർത്തിയാക്കാത്തവർക്കായി നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷ കാസർകോട് ജില്ലയിൽ ആരംഭിച്ചു. ആഗസ്റ്റ് 24, 25 തീയതികളിലായി നടക്കുന്ന ഈ പരീക്ഷയിൽ ജില്ലയിലെ ഒമ്പത് സ്‌കൂളുകളിൽ ആദ്യ ദിനം 123 പേർ പങ്കെടുത്തു.

ആദ്യ ദിനം മലയാളം/കന്നട, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിലുള്ള പരീക്ഷകൾ നടന്നു. ഞായറാഴ്ച സാമൂഹ്യ പാഠം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ പരിക്ഷകൾ നടക്കും.

എട്ടുമാസത്തെ പരിശീലനത്തിന് ശേഷമാണ് പരീക്ഷ സംഘടിപ്പിച്ചത്. സ്‌കൂളിൽനിന്ന് നാലാം ക്ലാസോ സാക്ഷരതാ മിഷൻ നടത്തുന്ന നാലാം തരം തുല്യത പാസായവർക്ക് ഏഴാം തരം തുല്യതക്ക് ചേരാം. കാഞ്ഞങ്ങാട് നഗരസഭയിലെ 62 കാരിയായ ബേബി സിവിയാണ് പരീക്ഷ എഴുതിയ ഏറ്റവും പ്രായം കൂടിയ പഠിതാവ്. കാഞ്ഞങ്ങാട് നഗരസഭയിലെ തന്നെ 17കാരനായ മുഹമ്മദ് സിയനാണ് ഏറ്റവും പ്രായം കുറഞ്ഞ പഠിതാവ്.

കാസർകോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ 37കാരിയായ ഭിന്നശേഷി പഠിതാവ് നസീറയ്ക്ക് ചോദ്യപേപ്പർ നൽകി ഉദ്ഘാടനം ചെയ്തു.
ജില്ലാ സാക്ഷരതാ മിഷൻ കോഡിനേറ്റർ പി.എൻ ബാബു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാള്‍ ബിന്ദു ടീച്ചർ, പ്രധാന അധ്യാപിക ഉഷ ടീച്ചർ എന്നിവർ സംസാരിച്ചു. പ്രേരക്മാരായ സി.കെ പുഷ്പകുമാരി, എ തങ്കമണി, കെ സുജിത എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം കൊടുത്തു.

കാഞ്ഞങ്ങാട് ഹോസ്ദുർഗ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരീക്ഷ കാഞ്ഞങ്ങാട് മുനിസിപ്പൽ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരത സമിതി അംഗം പപ്പൻ കുട്ടമത്ത് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ എം ഡി രാജേഷ് സംസാരിച്ചു. പ്രേരകുമാരായ എം ഗീത വീ രജനി, എം നാരായണി ബാലാമണി, ആയിഷ മുഹമ്മദ്, എം ശാലിനി എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.
ബോവിക്കാനം ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരീക്ഷ മൂളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി മിനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ അബ്ബാസ് കൊളചെപ്പ്, നാരായണിക്കുട്ടി, പ്രിൻസിപ്പാള്‍ മെജോ തോമസ്, എച്ച് എം നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രേരകുമാരി പുഷ്പലത വി ഉഷ പരീക്ഷയ്ക്ക് നേതൃത്വം കൊടുത്തു.

മഞ്ചേശ്വരം എസ്എ ടി സ്‌കൂളിൽ നടന്ന പരീക്ഷ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സമീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ഹനീഫ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയർമാന്‍മാരായ എന്‍ അബ്ദുൽ ഹമീദ് സംഷീന, പഞ്ചായത്തങ്ങളായ കെ വി രാധാകൃഷ്ണൻ അനില്‍കുമാർ, ബ്ലോക്ക് പഞ്ചായത്ത് അസി സെക്രട്ടറി എസ് പി മനോജ് എന്നിവർ സംസാരിച്ചു. പ്രേരകുമാരായ ഗ്രേസിവേഗസ് പരമേശ്വരനായിക്, സുതാ ടി ഷേണായി, ശോഭ, രവിശങ്കർ, പി വിശ്വനാഥ, പൂർണിമ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം കൊടുത്തു.

കുമ്പള ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരീക്ഷ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. വിലാസിനി, സാവിത്രി എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം കൊടുത്തു. നീലേശ്വരം രാജാസ് ഹൈസ്‌കൂളിൽ നടന്ന പരീക്ഷയ്ക്ക് നോഡൽ പ്രേരക് രാധ നേതൃത്വം കൊടുത്തു. ജിഎച്ച്എസ്എസ് പരപ്പയിൽ നടന്ന പരീക്ഷ കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉദ്ഘാടനം ചെയ്തു. കെ ഓ അനില്‍കുമാർ വിന്‍സെന്റ്, രജനി കള്ളാര്‍, വിദ്യ, ലതിക യാദവ് എന്നിവർ നേതൃത്വം നൽകി. തൃക്കരിപ്പൂരിൽ നടന്ന പരീക്ഷയ്ക്ക് നോഡൽ പ്രേരക് ടിവി പ്രീന നേതൃത്വം നൽകി. മുള്ളേരിയ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരീക്ഷ കാറഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ജനനി ഉദ്ഘാടനം ചെയ്തു. എം രത്‌നാകര സംസാരിച്ചു. പ്രേരകുമാരായ തങ്കമണി മാലതി ശശികല, കാഞ്ചന എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം കൊടുത്തു.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia