വ്യാജനമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് കാറില്‍ ചാരായക്കടത്ത്; പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട പ്രതിയെ വീട് വളഞ്ഞ് പിടികൂടി
Jul 12, 2018, 12:21 IST
കുമ്പള: (www.kasargodvartha.com 12.07.2018) വ്യാജനമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് കാറില്‍ ചാരായം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട പ്രതിയെ പോലീസ് വീട് വളഞ്ഞ് പിടികൂടി. കുമ്പള കുഞ്ചത്തൂരിലെ യോഗേഷിനെ (35)യൊണ് കുമ്പള സി ഐ പ്രേംസദന്‍, എസ് ഐ അശോകന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ജൂണ്‍ 27ന് രാത്രി 10 മണിയോടെയാണ് കുമ്പള കഞ്ചിക്കട്ടയില്‍വെച്ച് 442 പാക്കറ്റ് ചാരായവും കാറും പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ട് പ്രതികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കെഎല്‍ 14 വി 7846 എന്ന വ്യാജ നമ്പര്‍ ഘടിപ്പിച്ച ആള്‍ട്ടോ 800 കാറിലാണ് ചാരായം കടത്താന്‍ ശ്രമിച്ചത്. 150 മില്ലിയുടെ 336 പാക്കറ്റും 300 മില്ലിയുടെ 96 പാക്കറ്റ് ബാംഗ്ലൂര്‍ മാള്‍ട്ട് വിസ്‌കിയാണ് പിടിച്ചെടുത്തത്.
പ്രതിയെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതി പിടിയിലായത്. കൂട്ടുപ്രതിയായ മുഡിപ്പുവിലെ ഗണേശിനെ കിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ പിടികൂടിയ സംഘത്തില്‍ പ്രതീഷ് ഗോപാലന്‍, രൂപേഷ്, ഹരീഷ്, രാജീവ് എന്നിവരും ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Police, arrest, Investigation, case, Liquor smuggling; Accused arrested
< !- START disable copy paste -->