city-gold-ad-for-blogger

മദ്യവില്‍പന മുഖ്യതൊഴിലായി സ്വീകരിച്ച നിരവധി കേസിലെ പ്രതി എക്‌സൈസിനെ കണ്ട് മദ്യവും ബൈക്കും ഉപേക്ഷിച്ച് രക്ഷപ്പെട്ടു

കാസര്‍കോട്: (www.kvartha.com 03.08.2019) മദ്യവില്‍പന മുഖ്യതൊഴിലായി സ്വീകരിച്ച നിരവധി കേസിലെ പ്രതി എക്‌സൈസിനെ കണ്ട് മദ്യവും ബൈക്കും ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പള്ളിക്കര തൊട്ടി കിഴക്കേക്കരയിലെ രവീന്ദ്രന്‍ എന്ന തൊട്ടിരവിയാണ് രക്ഷപ്പെട്ടത്. കെഎല്‍ 14 എ 6145 നമ്പര്‍ ബൈക്കും 6 ലിറ്റര്‍ മദ്യവും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

ദീര്‍ഘനാളായി മദ്യ വില്‍പന നടത്തി തൊട്ടി കിഴക്കേക്കരയിലെ നാട്ടുകാരുടെ സൈ്വര്യവിഹാരം തടസ്സപെടുത്തുകയും പൊതുജനങ്ങളെ വെല്ലുവിളിച്ചും അനധികൃതമായി മദ്യവില്‍പന നടത്തി വരികയായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു. നാട്ടുകാരുടെ പരാതിയില്‍ പലതവണ രവീന്ദ്രന്റെ വീട്ടിലും പരിസരത്തും റെയ്ഡ് നടത്തിയെങ്കിലും പിടികൂടാനായില്ല.

മദ്യവില്‍പന മുഖ്യതൊഴിലായി സ്വീകരിച്ച നിരവധി കേസിലെ പ്രതി എക്‌സൈസിനെ കണ്ട് മദ്യവും ബൈക്കും ഉപേക്ഷിച്ച് രക്ഷപ്പെട്ടു

വൈകാതെ തന്നെ പ്രതിയുടെ അറസ്റ്റ് ഉണ്ടാകുമെന്ന് എക്‌സൈസ് അറിയിച്ചു. റെയ്ഡില്‍, പ്രിവന്റിവ് ഓഫീസര്‍മാരായ ഷെയ്ക്ക് മുഹമ്മദ് ബഷിര്‍, എം രാജീവന്‍, സി വില്‍ എക്‌സൈസ് ഓഫിസര്‍മാരായ മനീഷ് കുമാര്‍ എം പി, സിജു കെ, അഖിലേഷ്, ഡ്രൈവര്‍ മൈക്കിള്‍ എന്ന വര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kasaragod, News, Kerala, Liquor, Escaped, Excise, Custody, Raid, Case, Liquor seller escaped from excise raid

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia