ബസ് സ്റ്റോപ്പിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗ് പരിഭ്രാന്തി പരത്തി; പോലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മദ്യക്കുപ്പികള്‍
Apr 4, 2016, 18:50 IST
കാസര്‍കോട്: (www.kasargodvartha.com 04/04/2016) കറന്തക്കാട് ബസ് സ്റ്റോപ്പിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തിയ ബാഗ് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് ബാഗ് വ്യാപാരികളുടെയും യാത്രക്കാരുടെയും ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ വിവരം പോലീസിന് കൈമാറി.
ടൗണ്‍ എസ് ഐ രജ്ഞിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ബാഗ് പരിശോധിച്ചോള്‍ മദ്യക്കുപ്പി കണ്ടെത്തിയതോടെയാണ് ജനങ്ങളുടെ പരിഭ്രാന്തി മാറിയത്. 180 മില്ലി ലീറ്ററിന്റെ 40 കുപ്പി വിദേശ നിര്‍മിത മദ്യമാണ് ബാഗിലുണ്ടായിരുന്നത്. ബസില്‍ കടത്തിക്കൊണ്ടുവന്നതാണെന്ന് സംശയിക്കുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്തു.
Keywords : Kasaragod, Liquor, Police, Natives, Karandakkad, Bus Stop, Bag.