കാസര്‍കോട്ട് വന്‍ മദ്യവേട്ട: റിട്‌സ് കാറില്‍ കടത്തിയ 1,488 പാക്കറ്റ് മദ്യവും കുപ്പി മദ്യവും പിടികൂടി; പ്രതി പോലീസിനെകണ്ട് ഓടി രക്ഷപ്പെട്ടു
Sep 23, 2016, 11:55 IST
കാസര്‍കോട്: (www.kasargodvartha.com 23/09/2016) കാസര്‍കോട്ട് വന്‍ മദ്യവേട്ട. റിട്‌സ് കാറില്‍കടത്തിയ 1488 പാക്കറ്റ് മദ്യവും കുപ്പി മദ്യവും പിടികൂടി. പ്രതി പോലീസിനെകണ്ട് ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ നെല്ലിക്കുന്ന് ശാന്താ ദുര്‍ഗാ റോഡില്‍വെച്ചാണ് മദ്യം പിടികൂടിയത്. കെ എ 19 എം എ 4338 നമ്പര്‍ റിട്‌സ് കാറില്‍ കടത്തുകയായിരുന്ന മദ്യം കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ വരുണ്‍ ജി കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.
പോലസിനെ കണ്ടതോടെ കാര്‍ നിര്‍ത്തി ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളെ എസ് ഐ വരുണ്‍ ജി കൃഷ്ണന്‍, അഡീഷണല്‍ എസ് ഐ നാരായണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബാബു, ഡ്രൈവര്‍ രാജേഷ് എന്നിവര്‍ പിന്തുടര്‍ന്നെങ്കിലും പിടികൊടുക്കാതെ രക്ഷപ്പെട്ടു. പിന്തുടരുന്നതിനിടെ ഡ്രൈവര്‍ രാജേഷിന് കാലിന് മുള്ളുകൊണ്ട് മുറിവേറ്റു.
ഫ്രൂട്ടി പാക്കറ്റ് രൂപത്തിലുള്ള മദ്യവും 180 എം എല്ലിന്റെ കുപ്പി മദ്യവുമാണ് പിടികൂടിയത്. പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. കര്‍ണാടകയില്‍നിന്നാണ് മദ്യം കൊണ്ടുവന്നതെന്നാണ് സൂചന. കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും മദ്യലോബി പിടിമുറുക്കിയിരിക്കുകയാണ്.
Keywords: Liquor, Kasaragod, Kerala, Police, Packet Liquor, Bottle Liquor, Police, Liquor seized,