നാനോകാറില് കടത്തുകയായിരുന്ന 875 കുപ്പി വിദേശമദ്യം പിടികൂടി
Aug 15, 2012, 20:52 IST
നീലേശ്വരം: നാനോകാറില് കടത്തുകയായിരുന്ന 875 കുപ്പി വിദേശമദ്യം പിടികൂടി. ചെറുവത്തൂര്‍ കാര്യങ്കോട് വെച്ചാണ് ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് കെ.എല്‍.60 ഇ.1770 നമ്പറില്‍ കടത്തുകയായിരുന്ന 225 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന മദ്യം പിടികൂടിയത്.
കാറിലുണ്ടായിരുന്ന പള്ളിക്കരയിലെ രവിന്ദ്രന്(42), പരവനടുക്കത്തെ മണികണ്ഠന്(25) എന്നിവരെ അറസ്റ്റ് ചെയ്തു. കാസര്‍കോട് ജില്ലാ പോലീസ് ചീഫ് കെ.സുരേന്ദ്രന് ലഭിച്ച രഹസ്യവിവരത്തില്‍ എസ്.ഐ. രത്നാകരന് എസ്.പി.യുടെ സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ ഫിറോസ്, ബാലകൃഷ്ണന്, അബൂബക്കര്‍, രഘുനാഥന്, സുനില്‍ അബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് മദ്യകടത്ത് പിടികൂടിയത്.
Keywords : Car, Liquor, Custody, Neeleswaram, Police, Kasaragod.