കാസര്‍കോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന വിദേശമദ്യം എക്‌സൈസ് അധികൃതര്‍ പിടികൂടി. ഉപ്പള കൈകമ്പയില്‍ വെച്ച് കെ. എല്‍ 14 ഡി 7666 നമ്പര്‍ ബജാജ് ഓട്ടോയില്‍ കടത്തുകയായിരുന്ന 200 കുപ്പി വിദേശമദ്യമാണ് കര്‍ണാടകയില്‍ നിന്നും കടത്തികൊണ്ടുവരുന്നതിനിടയില്‍ പിടികൂടിയത്. ഷിറിയ മുട്ടംഗേറ്റ് കൊപ്പളത്തെ എന്‍. ഗോപാലന്‍(46), മംദല്‍പാടിയിലെ ടി. സദാശിവ(45) എന്നിവരെ കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌കോഡ് പ്രിവന്റീവ് ഓഫീസര്‍ വി. വി പ്രസന്നകുമാര്‍, കെ. രാജു, ഗാര്‍ഡുമാരായ എ. വി രാജീവന്‍, ടോള്‍സണ്‍ പി. ഗോവിന്ദന്‍, ഡ്രൈവര്‍ ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതികളെ ബുധനാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
Keywords: Kasaragod, Auto-rickshaw, Liquor, Arrest