പുതിയ ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തിന് സമീപം മദ്യ വില്‍പനയിലേര്‍പ്പെട്ട രണ്ടംഗ സംഘം പിടിയില്‍
Mar 14, 2017, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 14.03.2017) പുതിയ ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തിന് സമീപം മദ്യ വില്‍പനയിലേര്‍പ്പെട്ട രണ്ടംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. നുള്ളിപ്പാടി ചെന്നിക്കരയിലെ ബാബു(40), മന്നിപ്പാടിയിലെ രാഘവേന്ദ്ര(35) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ പി അജിത് കുമാര്‍, ജൂനിയര്‍ എസ് ഐ രജീഷ്, സിവില്‍ പോലീസ് ഓഫീസര്‍ കിഷോര്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
തിങ്കളാഴ്ച വൈകുന്നേരം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തില്‍ ലേഡീസ് ബാത്ത് റൂമിന് സമീപത്ത് മദ്യം വില്‍ക്കുന്നതിനിടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ പോലീസ് സംഘം രണ്ടു പേരെയും പിടികൂടിയത്. ഇവരില്‍ നിന്നും 35 കുപ്പി വിദേശ മദ്യം പോലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോള്‍ നുള്ളിപ്പാടിയിലെ ഒരു തട്ടുകടയില്‍ നിന്നാണ് മദ്യം കൊണ്ടുവന്നതെന്ന് പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തി. ഇതേ തുടര്‍ന്ന് പോലീസ് സംഘം തട്ടുകടയില്‍ റെയ്ഡ് നടത്തുകയും ഒരു കുപ്പി മദ്യം പിടികൂടുകയും ചെയ്തു.
തട്ടുകടക്കാരനെ ചോദ്യം ചെയ്തപ്പോള്‍ അടുത്തുള്ള കടയുടെ ഷട്ടറിന്റെ മറവിലാണ് മദ്യവില്‍പ്പന നടത്തുന്നതെന്നും തട്ടുകടയില്‍ കൊണ്ടുവന്ന് വെക്കുകയാണ് ചെയ്യുന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. മദ്യ വില്‍പ്പനക്കാരെ പിടികൂടുന്നതിനായി പോലീസ് റെയ്ഡ് വ്യാപിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Liquor, Police, Arrest, Nullippady, Accuse, Police-raid, Bottle, New bus stand, SI, Toilet, Liquor sales; two arrested.