കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ മദ്യ- പാന്‍മസാല വേട്ട; ആരെയും പിടികൂടാനായില്ല
Oct 17, 2016, 18:42 IST
കാസര്‍കോട്: (www.kasargodvartha.com 17/10/2016) കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ മദ്യ- പാന്‍മസാല വേട്ട. 10,000 രൂപ വിലവരുന്ന ഗോവന്‍ നിര്‍മ്മിത വിദേശ മദ്യവും 10,000 രൂപ വിലവരുന്ന പാന്‍മസാലകളുമാണ് രണ്ട് ട്രെയിനുകളില്‍ നിന്നായി പിടിച്ചെടുത്തത്. ഗോവയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന എക്‌സ്പ്രസ് ട്രെയിന്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4.10 മണിയോടെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ റെയില്‍വേ എസ് ഐ ബിജുലാലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം പിടികൂടിയത്. ആള്‍ക്കാരില്ലാതെ സീറ്റിനടിയില്‍ പെട്ടിയിലാക്കി ഒളിപ്പിച്ചുകടത്തുകയായിരുന്നു മദ്യം.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മംഗളൂരു- ചെന്നൈ എക്‌സ്പ്രസില്‍ വെച്ചാണ് പാന്‍മസാലകള്‍ പിടികൂടിയത്. ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ ബോക്‌സിലാക്കി സീറ്റിനടിയില്‍ വെച്ച നിലയിലായിരുന്നു പാന്‍മസാലകള്‍. രണ്ടു കേസിലും പ്രതികളെ ആരെയും പിടികൂടാന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Liquor, seized, Train, Railway, Railway Police, Panmasala, Accused, Train, Liquor- Panmasala seized from train