city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്യ-മയക്കുമരുന്നു മാഫിയയുടെ വിളയാട്ടം; ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിക്കും രക്ഷയില്ല

കാസര്‍കോട്: (www.kasargodvartha.com 08.08.2014) കാസര്‍കോട് ജനറല്‍ ആശുപത്രി സാമൂഹിക വിരുദ്ധരുടേയും മദ്യ മയക്കു മരുന്ന് വില്‍പനക്കാരുടേയും താവളമായി. ഇതിനെതിരെ ആശുപത്രി അധികൃതരോ, നാട്ടുകാരോ യാതൊരു നടപടിയും എടുക്കുന്നില്ല.

മോര്‍ച്ചറി പരിസരം കേന്ദ്രീകരിച്ചാണ് മദ്യവും മയക്കു മരുന്നും വില്‍ക്കുന്നത്. കഴിഞ്ഞ ആഴ്ച സാമൂഹ്യ ദ്രോഹികള്‍ മോര്‍ച്ചറിയുടെ വാതിലും ജനല്‍ ഗ്ലാസും തകര്‍ത്തിരുന്നു. വാച്ചുമാന്‍മാരുടെ ക്യാബിനു നേരേയും അക്രമമുണ്ടായി. അകത്ത് മൃതദേഹം സൂക്ഷിച്ചിരിക്കുമ്പോഴാണ് മോര്‍ച്ചറിക്കു നേരെ അക്രമമുണ്ടായത്.
വാഹന പാര്‍ക്കിംഗ് സ്ഥലത്ത് വാഹനങ്ങള്‍ നിര്‍ത്തിയിട്ടു അതിനകത്തുവെച്ചും മദ്യ ലഹരിമരുന്ന് വില്‍പനയും ഉപയോഗവും നടക്കുന്നതായും പരാതിയുണ്ട്.

ആശുപത്രി വാര്‍ഡില്‍ കഴിയുന്ന രോഗികള്‍ക്കും ഇവര്‍ മദ്യവും മയക്കു മരുന്നും പുകയില ഉല്പന്നങ്ങളും എത്തിക്കുന്നു. അനാശാസ്യ പ്രവര്‍ത്തനം ആശുപത്രി പരിസരം കേന്ദ്രീകരിച്ചു നടക്കുന്നതായി നേരത്തേ പരാതി ഉയര്‍ന്നിരുന്നു.

ആശുപത്രിയിലെ ചില ജീവനക്കാരും ചില സെക്യൂരിറ്റി ജീവനക്കാരും ഈ സംഘത്തിനു ഒത്താശ ചെയ്തു നല്‍കുന്നുണ്ടത്രേ. സാമൂഹ്യ ദ്രോഹികളുടെ അതിക്രമം സംബന്ധിച്ച് ആശുപത്രി അധികൃതര്‍ യഥാസമയം പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറാകുന്നില്ല. ഇത് അക്രമികള്‍ക്കു അനുഗ്രഹമാകുന്നു.

ആശുപത്രി കോമ്പൗണ്ടില്‍ പോലീസ് എയ്ഡ് പോസ്റ്റ് അനുവദിക്കുകയാണെങ്കില്‍ സാമൂഹിക ദ്രോഹികളെ അമര്‍ച്ച ചെയ്യാനാകുമെന്ന് നാട്ടുകാര്‍ പറയുന്നു.

മദ്യ-മയക്കുമരുന്നു മാഫിയയുടെ വിളയാട്ടം;  ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിക്കും രക്ഷയില്ല

മദ്യ-മയക്കുമരുന്നു മാഫിയയുടെ വിളയാട്ടം;  ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിക്കും രക്ഷയില്ല

മദ്യ-മയക്കുമരുന്നു മാഫിയയുടെ വിളയാട്ടം;  ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിക്കും രക്ഷയില്ല

മദ്യ-മയക്കുമരുന്നു മാഫിയയുടെ വിളയാട്ടം;  ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിക്കും രക്ഷയില്ല

മദ്യ-മയക്കുമരുന്നു മാഫിയയുടെ വിളയാട്ടം;  ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിക്കും രക്ഷയില്ല

മദ്യ-മയക്കുമരുന്നു മാഫിയയുടെ വിളയാട്ടം;  ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിക്കും രക്ഷയില്ല

മദ്യ-മയക്കുമരുന്നു മാഫിയയുടെ വിളയാട്ടം;  ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിക്കും രക്ഷയില്ല

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia