മദ്യപിച്ച് ബൈക്കോടിച്ച യുവാവ് അറസ്റ്റില്‍
May 18, 2012, 11:30 IST
കാസര്‍കോട്: മദ്യപിച്ച് വളഞ്ഞു പുളഞ്ഞും ഓടിച്ചു പോവുകയായിരുന്നു ബൈക്ക് യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുന്ന് കടപ്പുറത്തെ ആര്‍. രാജനെയാണ്(38) അറസ്റ്റ് ചെയ്തത്. നെല്ലിക്കുന്നില്‍ പോലീസ് വാഹന പരിശോധന നടത്തുമ്പോഴാണ് കെ.എല്‍ 14 കെ 1237 നമ്പര്‍ ബൈക്കില്‍ അമിത വേഗതയില്‍ മദ്യപിച്ച് ബൈക്കോടിച്ച് പോയത്. പോലീസ് പിന്തുടര്‍ന്നാണ് ബൈക്ക് പിടികൂടിയത്.
Keywords: Kasaragod, Arrest, Liquor-drinking, Bike