city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആ­ദൂ­രിലും ബ­ദി­യ­ടു­ക്ക­യി­ലുമായി മൂ­ന്നി­ട­ങ്ങ­ളില്‍ വന്‍ മ­ദ്യ­വേ­ട്ട: 2 പേര്‍ അ­റ­സ്റ്റില്‍

ആ­ദൂ­രിലും ബ­ദി­യ­ടു­ക്ക­യി­ലുമായി മൂ­ന്നി­ട­ങ്ങ­ളില്‍ വന്‍ മ­ദ്യ­വേ­ട്ട: 2 പേര്‍ അ­റ­സ്റ്റില്‍
കാസര്‍­കോട്: ആ­ദൂ­രിലും ബ­ദി­യ­ടു­ക്ക­യി­ലു­മാ­യി മൂ­ന്നി­ട­ങ്ങ­ളില്‍ വാ­ഹ­ന­ങ്ങ­ളില്‍ ക­ട­ത്തു­ക­യാ­യി­രു­ന്ന മ­ദ്യം­പി­ടി­കൂ­ടി. ര­ണ്ട് പേ­രെ പോ­ലീസും എക്‌­സൈസും അ­റ­സ്­റ്റു­ചെ­യ്തു. ആ­ദൂര്‍ കൊ­ട്ട്യാ­ടി പാ­ല­ത്തി­ന­ടു­ത്ത് കെ.എ. 05 എ.എ. 575 ന­മ്പര്‍ മാ­രു­തി വാ­നില്‍ ക­ട­ത്തു­ക­യാ­യി­രു­ന്ന 180 എം.എ­ലി­ന്റെ 384 കു­പ്പി വി­ദേ­ശ­മദ്യം ആ­ദൂര്‍ എസ്.ഐ. ദാ­മോ­ദ­രനും സം­ഘവും പി­ടി­കൂടി. തി­ങ്ക­ളാഴ്ച വൈ­കി­ട്ടാ­ണ് മ­ദ്യ­ക്കട­ത്ത് പി­ടി­കൂ­ടി­യത്. മാ­രു­തി­വാ­നി­ലു­ണ്ടാ­യി­രു­ന്ന ഡ്രൈവര്‍ ഓ­ടി­ര­ക്ഷ­പ്പെ­ട്ടു.

മു­ള്ളേരി­യ ബെ­ളി­ക­യില്‍ കെ.എല്‍. 14 ജെ 1891 ന­മ്പര്‍ മാ­രു­തി സെന്‍ കാ­റില്‍ ക­ട­ത്തു­ക­യാ­യി­രു­ന്ന 920 പേപ്പര്‍ പാക­റ്റ് ഗോ­വന്‍­നിര്‍മ്മി­ത മ­ദ്യം എക്‌­സൈ­സ് അ­ധി­കൃതര്‍ പി­ടി­കൂ­ടി. കാ­റി­ലു­ണ്ടാ­യി­രു­ന്ന കു­മ്പ­ള ആ­രി­ക്കാ­ടി­യി­ലെ വി­ശ്വ­നാ­ഥന്‍ എ­ന്ന വ­സ­ന്ത­നെ (33) എക്‌­സൈ­സ് അ­റ­സ്റ്റു­ചെ­യ്­തു. 2011 ജൂ­ലൈ­യില്‍ സ്­പി­രി­റ്റ് ക­ടത്തി­യ കേ­സലും കു­മ്പ­ള എക്‌­സൈ­സ് റെ­യി­ഞ്ചി­ന് കീ­ഴില്‍ മ­ദ്യം കത്തി­യ കേ­സി­ലും വ­സന്ത­നെ നേര­ത്തെ അ­റ­സ്റ്റു­ചെ­യ്­തി­രുന്നു.

ബ­ദി­യ­ടു­ക്ക­യില്‍ തി­ങ്ക­ളാഴ്ച വൈ­കി­ട്ട് മൂ­ന്ന് മ­ണി­ക്ക് കെ.എല്‍. 14 എ­ഫ് 6371 ന­മ്പര്‍ ഓ­ട്ടോ­യില്‍ ക­ട­ത്തി­യ 180 എം.എ­ലി­ന്റെ 143 കു­പ്പി വി­ദേ­ശ­മ­ദ്യം എക്‌­സൈ­സ് അ­ധി­കൃ­തര്‍ പി­ടി­കൂടി. ഓ­ട്ടോ­ഡൈ­വര്‍ മീ­ഞ്ച­യി­ലെ ച­ന്ദ്ര­ശേ­ഖര­നെ പോ­ലീ­സ് അ­റ­സ്­റ്റു­ചെ­യ്തു. ബ­ദി­യ­ടു­ക്ക എക്‌­സൈ­സ് പ്രി­വന്റീവ് ഓ­ഫീ­സര്‍ കെ.പി. ഗം­ഗാ­ധരന്‍, ഗാര്‍­ഡു­മാരായ സു­രേ­ഷ്, ര­മേ­ശന്‍, ഡ്രൈ­വര്‍ ആന­ന്ദ് എ­ന്നി­വ­രാ­ണ് സം­ഘ­ത്തി­ലു­ണ്ടാ­യി­രു­ന്ന­ത്.

Keywords:  Kasaragod, Adoor, Badiyadukka, Arrest, Police, Liquor

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia