city-gold-ad-for-blogger
Aster MIMS 10/10/2023

ലിന്‍സയ്ക്ക് ഇത് കഠിനാധ്വാനത്തിന്റെ വിജയ ചരിത്രം; ക്ലിനിംഗ് ജോലിക്കാരിയായും അറ്റന്‍ഡറായും ജോലി ചെയ്ത അതേസ്‌കൂളില്‍ അധ്യാപികയായി നിയമനം

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.03.2020) 12 വര്‍ഷക്കാലം ക്ലിനിംഗ് ജോലിക്കാരിയായും അറ്റന്‍ഡറായും ജോലി ചെയ്ത ലിന്‍സയ്ക്ക് അതേസ്‌കൂളില്‍ അധ്യാപികയായി നിമയനം ലഭിച്ചപ്പോള്‍ അത് കഠിനാധ്വാനത്തിനുള്ള അംഗീകാരമായി. 2001 ല്‍ പിതാവ് കാഞ്ഞങ്ങാട് ആവിയിലെ കെ കെ രാജന്‍ 47-ാം വയസ്സില്‍ മരിച്ചപ്പോള്‍ ലിന്‍സ ബി എ ഡിഗ്രിക്ക് അവസാന വര്‍ഷം പഠിക്കുകയായിരുന്നു. രാജന്‍ അജാനൂര്‍ ഇഖ്ബാല്‍ ഹൈസ്‌കൂളിലെ സംസ്‌കൃതം അധ്യാപകനായിരുന്നു.

പിതാവിന്റെ മരണത്തോടെ മകള്‍ക്ക് ജോലി നല്‍കാമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ലിന്‍സയ്ക്ക് ക്ലിനിംഗ് സ്റ്റാഫായി നിയമനം നല്‍കി. സഹോദരന്‍ സനത് കലോണ്‍ അന്ന് പ്ലസ് വണില്‍ പഠിക്കുകയായിരുന്നു. തന്റെ ജോലി കഴിഞ്ഞാല്‍ പ്രധാനാധ്യാപകന്റെ ഓഫീസിലിരുന്ന് പഠിച്ചാണ് ലിന്‍സ ബി എ പൂര്‍ത്തിയാക്കിയത്. ഇതിനിടയില്‍ തന്നെ എം എ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും നേടി. 2006 ല്‍ അറ്റന്‍ഡറായി ഉണ്ടായിരുന്നയാള്‍ തിരിച്ചുവന്നതോടെ ലിന്‍സയ്ക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നു. അധ്യാപികയാകേണ്ട നിര്‍ബന്ധിത കോഴ്‌സായ ബി എഡ് പഠിക്കാന്‍ ഇതിനിടയില്‍ ലിന്‍സ തയ്യാറാവുകയും ചെയ്തു.

സ്വകാര്യ സ്‌കൂളില്‍ ഇംഗ്ലീഷ് പഠിപ്പിച്ചുകൊണ്ടായിരുന്നു ലിന്‍സ ബി എഡ് ചെയ്തത്. 2012 വരെ അഞ്ചു വര്‍ഷക്കാലം ലിന്‍സ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജോലി ചെയ്തു. പിന്നീട് സ്‌കൂള്‍ അധികൃതര്‍ ക്ലിനിംഗ് ജീവനക്കാരിയായി ഒഴിവുണ്ടെന്ന് അറിയിച്ചതോടെ വീണ്ടും ലിന്‍സ ജോലിക്കു കയറി. ഈ ജോലിയില്‍ പൂര്‍ണ സംതൃപ്തയായിരുന്നു ലിന്‍സ. സ്‌കൂളിലെ ശുചീകരണ ജോലികള്‍ കഴിഞ്ഞാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലാണ് സമയം ചെലവഴിച്ചിരുന്നത്. ഇതുകണ്ട് പ്രധാനാധ്യാപിക ടീച്ചറുടെ യോഗ്യതാ പരീക്ഷയെഴുതാന്‍ ആവശ്യപ്പെട്ടു. കൊച്ചുകുഞ്ഞുണ്ടെന്നും ആറു വയസുള്ള മകന്റെ അമ്മയാണെന്നും പറഞ്ഞ് ആദ്യം അധ്യാപിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതില്‍ ഒഴിവ്കഴിവുകള്‍ പറഞ്ഞെങ്കിലും ഭാവി ജീവിതത്തിന് മുതല്‍കൂട്ടാകാന്‍ പഠനം അനിവാര്യമാണെന്ന് പറഞ്ഞപ്പോള്‍ ലിന്‍സ സമ്മതം മൂളുകയായിരുന്നു.

കുടുംബത്തിലെ പ്രാരാബ്ദം കാരണമാണ് നേരത്തെ വിവാഹം കഴിച്ചതെന്നും രണ്ടു കുട്ടികളുടെ അമ്മയായതിനു ശേഷമാണ് മുഴുവന്‍ വിദ്യാഭ്യാസവും നടത്തിയതെന്ന കാര്യവും ചൂണ്ടിക്കാട്ടിയാണ് ലിന്‍സയോട് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ആവശ്യപ്പെട്ടത്. ഒഴിവ് സമയങ്ങളിലാണ് അധ്യാപിക യോഗ്യതാ പരീക്ഷയ്ക്ക് പഠിച്ചത്. യു പിയിലും ഹൈസ്‌കൂളിലും പഠിപ്പിക്കാനുള്ള കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) എഴുതി യോഗ്യത നേടുകയും ചെയ്തു. പിന്നീട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിപ്പിക്കാനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റും (സെറ്റ്) പാസായി. വേഡ് പ്രോസസിംഗ്, ഫോട്ടോഷോപ്പ്, സ്‌പ്രെഡ് ഷീറ്റ് തുടങ്ങിയ കമ്പ്യൂട്ടര്‍ കോഴ്‌സുകളും ഇതിനിടയില്‍ ലിന്‍സ പാസായി. ഇതുകൂടാതെ ലൈബ്രറി സയന്‍സിലും ബിരുദം നേടിയിരുന്നു.

2013 മുതല്‍ 2018 വരെ ക്ലിനിംഗ് ജീവനക്കാരിയായി ജോലി ചെയ്ത ലിന്‍സ 2018 ല്‍ പ്രാഥമിക വിദ്യാലയത്തില്‍ അധ്യാപക ഒഴിവുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അതിലേക്ക് അപേക്ഷിക്കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആദ്യ ദിവസം സ്‌കൂളില്‍ അധ്യാപികയായി ജോലിക്ക് ഹാജരായപ്പോള്‍ അധ്യാപികയെ കണ്ട വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ആശ്ചര്യമായിരുന്നു. പുതിയ വേഷത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുമോ എന്ന ആശങ്ക ലിന്‍സയ്ക്കുണ്ടായിരുന്നു. ക്ലാസില്‍ ഇംഗ്ലീഷ് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ലിന്‍സയുടെ ആദ്യ അധ്യായന ദിനം ആരംഭിച്ചത്. ഈ ജോലി തനിക്ക് ചെയ്യാന്‍ കഴിയുമെന്നും വിദ്യാര്‍ത്ഥികളുടെ മനസിലുള്ള സംശയങ്ങള്‍ നീക്കാനും ഇതിലൂടെ സാധിച്ചതായി ലിന്‍സ പറഞ്ഞു. ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ലിന്‍സ ഒരിക്കലും മലയാളം ഉപയോഗിച്ചിരുന്നില്ല. ഇന്ന് ആറാം ക്ലാസിലും എട്ടാം ക്ലാസിലുമുള്ള കുട്ടികളുമായെല്ലാം ഇംഗ്ലീഷില്‍ തന്നെയാണ് ആശയവിനിമയം നടത്തുന്നതെന്നും ലിന്‍സ പറഞ്ഞു.

സ്‌കൂളിന് ഒരു സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് തുടങ്ങാന്‍ ഹെഡ്മിസ്ട്രസ് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് 21 പേരടങ്ങുന്ന മികച്ച സ്‌കൗട്ട് ടീമിനെ തന്നെ സ്‌കൂളില്‍ ഉണ്ടാക്കിയെടുക്കാനും ലിന്‍സയ്ക്ക് കഴിഞ്ഞു. ഈ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം വലിയ നേതൃഗുണമാണുള്ളതെന്നും ലിന്‍സ പറഞ്ഞു. ഏതെങ്കിലുമൊരു കാലത്ത് ലിന്‍സ ഈ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ കസേരയില്‍ ഉണ്ടാകുമെന്ന് ഹെഡ്മിസ്ട്രസ് എം വി പ്രവീണയും പറയുന്നു.

സഹോദരന്റെ പഠനം കൂടി മുന്‍നിര്‍ത്തിയായിരുന്നു ലിന്‍സ ഡിഗ്രി ബിരുദം കഴിഞ്ഞപ്പോള്‍ തന്നെ സ്‌കൂളില്‍ ക്ലിനിംഗ് ജോലിക്ക് കയറിയത്. ഇപ്പോള്‍ സഹോദരന്‍ സനത് ഇലക്ട്രോണിക്‌സ് എഞ്ചിനീയറായി ദുബൈയില്‍ ജോലി ചെയ്തുവരികയാണ്. ചെറുവത്തൂരില്‍ രണ്ട് കുട്ടികള്‍ക്കും ഭര്‍ത്താവിനുമൊപ്പം സസന്തോഷം കഴിയുകയാണ് ലിന്‍സ ഇപ്പോള്‍.

ലിന്‍സയ്ക്ക് ഇത് കഠിനാധ്വാനത്തിന്റെ വിജയ ചരിത്രം; ക്ലിനിംഗ് ജോലിക്കാരിയായും അറ്റന്‍ഡറായും ജോലി ചെയ്ത അതേസ്‌കൂളില്‍ അധ്യാപികയായി നിയമനം

Keywords:  Kanhangad, News, Kerala, Kasaragod, Teacher, school, Hard work, History, Job, This is Linsa's success history of hard work < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL