വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാര്‍ത്ഥി മിന്നലേറ്റ് മരിച്ചു
Apr 27, 2014, 15:53 IST
ഉപ്പള: (www.kasargodvartha.com 27.04.2014) ബായാറില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാര്‍ത്ഥി മിന്നലേറ്റ് മരിച്ചു. വിട്ഌയിലെ സ്വകാര്യ കോളജില്‍ രണ്ടാം വര്‍ഷ പി.യു.സി. വിദ്യാര്‍ത്ഥിയും ബായാര്‍ നെത്തളഗുളിയിലെ കര്‍ഷകന്‍ ദയാനന്ദന്റെ മകനുമായ ഡി. എന്‍. നവീന്‍ (18) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. ശക്തമായ മിന്നലുണ്ടായപ്പോള്‍ നവീന്‍ നിലവിളിക്കുകയായിരുന്നു. ഞെട്ടിയുണര്‍ന്ന മറ്റുള്ളവര്‍ അബോധാവസ്ഥയില്‍ കണ്ട നവീനിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
മാതാവ്: ശാലിനി. ദീപക് ഏക സഹോദരനാണ്. നവീനിന്റെ ദാരുണമരണം നാടിനെ നടുക്കി.
ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ കാസര്‍കോട് ബട്ടംപാറയില്‍ തെങ്ങ് കടപുഴകി വീണ് വീടു തകര്‍ന്നു. അഡ്വ. ശ്രീകാന്ത് ഷെട്ടിയുടെ കോണ്‍ക്രീറ്റ് വീടിനു മുകളിലാണ് തെങ്ങ് വീണത്. വീടിനു കേടുപറ്റി. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Also Read:
വിവാഹമോചിതരായ മുസ്ലീം സ്ത്രീകളെ ഭര്‍ത്താക്കന്മാര്‍ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി
Keywords: Kasaragod, Uppala, Died, House, Sleep, Student, Lightning, College, P.U.C Student, Farmer, D.N Naveen, Hospital, General Hospital,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067