ഇടിമിന്നലില്‍ വീടിന്റെ മതില്‍ തകര്‍ന്നു; ചുമരുകള്‍ വിണ്ടുകീറി: കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
Jun 1, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 01.06.2016) ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടിന്റെ മതില്‍ തകര്‍ന്നു. ചുമരുകള്‍ വിണ്ടുകീറി. പെര്‍മുദെ മുന്നൂരിലെ ബഷീറിന്റെ വീടിന്റെ ചുമരുകളാണ് മിന്നലില്‍ വിണ്ടുകീറിയത്. മതില്‍ ഭാഗികമായി തകര്‍ന്നനിലയിലാണ്.
ഭയചകിതരായ കുടുംബാംഗങ്ങള്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിനകത്ത് ഉണ്ടായിരുന്ന ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും മറ്റും പൊട്ടിത്തെറിച്ചു. മുറിക്കകത്തെ ഫാന്‍ ഉഗ്രശബ്ദത്തോടെ താഴേക്ക് പതിച്ചു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. രാത്രിയുണ്ടായ ഇടിമിന്നലില്‍ പലയിടങ്ങളിലും കനത്ത നാശനഷ്ടമാണ് വരുത്തി വെച്ചത്.

Keywords: Kasaragod, House, Family, Wall, Electronics, Fan, Night, Luck, Lightning, Thunder.