city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിമന്റ്, വളം വ്യാപാര സ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ മിന്നല്‍ പരിശോധന; തൂക്കത്തില്‍ കൃത്രിമം കണ്ടെത്തി, കമ്പനികള്‍ക്കെതിരേ കേസ്

കാസര്‍കോട്:(www.kasargodvartha.com 15/06/2018) ജില്ലയിലെ വളം, സിമന്റ് വ്യാപാര സ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ രണ്ട് സ്‌ക്വാഡുകള്‍ മിന്നല്‍ പരിശോധന നടത്തി. അളവിലും തൂക്കത്തിലും മറ്റും കൃത്രിമം കാണിക്കുന്നുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന നടത്തിയത്. ചില വളം വില്‍പ്പന കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ കൃത്രിമം കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവങ്ങളില്‍ വിവിധ കമ്പനികള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ച രാവിലെയാണ് രണ്ട് സ്‌ക്വാഡുകള്‍ ജില്ലയിലെ വളം, സിമന്റ് വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയത്. ചില വളം വില്‍പ്പന കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ പാക്കറ്റുകളില്‍ തൂക്കത്തില്‍ കുറവ് കണ്ടെത്തി. പാക്കറ്റുകളില്‍ കാലാവധി സംബന്ധിച്ച് രേഖപ്പെടുത്തിയ തീയതിയില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

സിമന്റ്, വളം വ്യാപാര സ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ മിന്നല്‍ പരിശോധന; തൂക്കത്തില്‍ കൃത്രിമം കണ്ടെത്തി, കമ്പനികള്‍ക്കെതിരേ കേസ്

ചില വളം പാക്കറ്റുകളില്‍ നാല് കിലോഗ്രാം വരേ കുറവ് കണ്ടെത്തിയിട്ടുണ്ട്. കമ്പനികള്‍ക്കെതിരേ ലീഗല്‍ മെട്രോളജി വിഭാഗം നടപടി സ്വീകരിക്കും. ജില്ലയില്‍ ലീഗല്‍ മെട്രോളജി വിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പരിശോധനകള്‍ക്കും മറ്റും വലിയ പ്രയാസം സൃഷ്ടിക്കുന്നു്. 30 ശതമാനം ജീവനക്കാരുടെ കുറവ് ജില്ലയിലുണ്ട്. ഈ ഒഴിവുകള്‍ നികത്താനുള്ള നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.

ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ എസ്.എസ് അഭിലാഷ്, സീനീയര്‍ അസിസ്റ്റന്റ് ശ്രീമുരുകന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സ്‌ക്വാഡും ഫ്‌ളയിംങ് സ്‌ക്വാഡ് അസിസ്റ്റന്റ് കണ്‍ട്രോളര്‍ ശ്രീനിവാസ, ഇന്‍സ്‌പെക്ടര്‍ ശശികല എന്നിവരുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവുമാണ് മിന്നല്‍ പരിശോധന നടത്തിയത്. ഇന്‍സ്‌പെക്ടര്‍മാരായ പവിത്രന്‍, ഹരിദാസ്, മുസ്തഫ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Investigation, Case,Lightning inspection of the Legal Metrology Division in Cement and Fertilizers; Case found in manipulation against companies

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia