കാസര്‍കോട്ടെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന
Oct 17, 2012, 18:40 IST
കാസര്‍കോട്: കാസര്‍കോട്ടെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന. കോഴിക്കോട് നിന്നുള്ള ഭക്ഷ്യസുരക്ഷാ ഉദ്യോഗസക്കഥരുടെ പ്രത്യേക സംഘമാണ് ടൗണിലെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തിത്.
20 ഓളം ഹോട്ടലുകളിലാണ് റെയ്ഡ് നടന്നത്. ശുചിത്വം പാലിക്കാത്ത 11 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയതായി അധികൃതര്‍ പറഞ്ഞു. ശുചിത്വമില്ലാത്തതും, പച്ചക്കറിയും മാംസവിഭവങ്ങളും ഒരുമിച്ച് സൂക്ഷിക്കുന്നതും പാകം ചെയ്തതും അല്ലാത്തതുമായ സാധനങ്ങള്‍ സൂക്ഷിച്ചതിലെ പോരായ്മകള്‍ വ്യക്തമാക്കിയാണ് ഹോട്ടല്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയത്.ജില്ലയിലെ പലസ്ഥലങ്ങളിലും ഹോട്ടലുകളില്‍ പരിശോധന നടത്തിയിരുന്നു.
ചീഫ് ഫുഡ് ഇന്‍സ്പെക്ടര്‍ പി. രാധാകൃഷ്ണന്‍, ഫുഡ് ഇന്‍സ്‌പെകക്കടര്‍മാരായ സി.ടി. അനില്‍ കുമാര്‍, പി.ബി. ദിലീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Keywords: Kasaragod, Hotel, Kerala, Food, Raid, Kozhikod, Malayalam News, Notice