city-gold-ad-for-blogger

കാഴ്ചയില്ലാത്ത അഞ്ജുവിനും അഭിജിത്തിനും സംഗീതമാണ് വെളിച്ചം

നീലേശ്വരം: (www.kasargodvartha.com 10.06.2017) ജന്മംകൊണ്ട് തന്നെ അഞ്ജുവിനും സഹോദരന്‍ അഭിജിത്തിനും വിധി കണ്ണൂകള്‍ നല്‍കിയില്ലെങ്കിലും ഇവരുടെ അകകണ്ണുകളില്‍ തെളിയുന്നത് സംഗീതത്തിന്റെ വെളിച്ചം. അഭിയുടെ കൈവിരലുകള്‍ കീബോര്‍ഡില്‍ നിന്നും സംഗീതത്തിന്‍ മാന്ത്രികതകള്‍ സൃഷ്ടിക്കുമ്പോള്‍ അഞ്ജുവില്‍ നിന്നും മനംകുളിര്‍പ്പിക്കുന്ന മധുരഗാനം ഒഴുകിവരും. ബങ്കളം അങ്കക്കളരിയിലെ പരേതനായ ജോണിയുടെയും വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് നഴ്‌സ് ഏലിയാമ്മയുടെയും മക്കളാണ് ഈ അപൂര്‍വ സഹോദരങ്ങള്‍.

കാഴ്ചയില്ലാത്ത അഞ്ജുവിനും അഭിജിത്തിനും സംഗീതമാണ് വെളിച്ചം

ജന്മനാല്‍ നല്‍കിയ അന്ധത ഇവരെ നിരാശരാക്കിയില്ല. ഇരുവരുടെയും സംഗീതത്തിലെ അഭിരുചി മനസിലാക്കിയ അമ്മയാണ് ഇരുവര്‍ക്കും പ്രോത്സാഹനമേകിയത്. അഞ്ജു ശാസ്ത്രീയ സംഗീതം പഠിച്ചപ്പോള്‍ അഭി കീബോര്‍ഡില്‍ വൈദഗ്ദ്യം നേടി. കോട്ടയം സ്വദേശികളായ ഈ കുടുംബം രണ്ട് വര്‍ഷം മുമ്പാണ് അങ്കക്കളരിയിലേക്ക് താമസം മാറിയെത്തിയത്. അഞ്ജു എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ ജോണി മരണപ്പെട്ടു. പിന്നീട് അമ്മ ഏലിയാമ്മയുടെയും മുത്തശ്ശി മേമയുടെയും സംരക്ഷണയിലാണ് ഇരുവരും കഴിയുന്നത്. കോട്ടയം ഗവണ്‍മെന്റ് കോളജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് അഭി. അഞ്ജു കോട്ടയത്തെ തന്നെ അച്ഛാമ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ഇത്തവണ എസ് എസ് എല്‍ സിയില്‍ ഉന്നത വിജയം കൈവരിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ പഠനം വെവ്വേറെയായതുകൊണ്ട് അവധിക്കാലങ്ങളില്‍ മാത്രമാണ് ഇരുവരും ഒത്തുകൂടുക. അവധിക്കാലമായാല്‍ പിന്നെ അങ്കക്കളരിയിലെ ഇവരുടെ വീട്ടില്‍ സംഗീതത്തിന്റെ തേന്‍മഴ പൊഴിയും. അഞ്ജു ഗാനമേളകളിലും പള്ളിയിലും പാടാന്‍ പോകാറുണ്ട്. പഠനത്തോടൊപ്പം തന്നെ തങ്ങളുടെ സംഗീതവും ഒരുമിച്ച് കൊണ്ടുപോകാനാണ് ഈ സഹോദരങ്ങളുടെ തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Nileshwaram, Students, Kanhangad, Kasaragod, Featured, Anju, Abhijith, Light is the music for the eyes of Anju and Abhijith. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia