ജനറല്‍ ആശുപത്രിയില്‍ നാലു ദിവസമായി ലിഫ്റ്റ് തകരാറില്‍; രോഗികളെ സ്ട്രച്ചറില്‍ കിടത്തി ചുമന്ന് കൊണ്ടുപോകുന്നു
Nov 3, 2017, 14:16 IST
കാസര്‍കോട്: (www.kasargodvartha.com 03/11/2017) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് തകരാറിലായിട്ട് നാലു ദിവസമായി. ലിഫ്റ്റ് തകരാറിലായതോടെ രോഗികളെ സ്ട്രച്ചറില്‍ കിടത്തി ചുമന്ന് കൊണ്ടുപോകേണ്ട സ്ഥിതിയാണിപ്പോഴുള്ളത്. രോഗികള്‍ക്ക് പോകുന്നതിനും ആശുപത്രി ജീവനക്കാര്‍ക്ക് പോകുന്നതിനും രണ്ട് ലിഫ്റ്റാണുള്ളത്.
രോഗികളെ കൊണ്ടുപോകുന്നതിന് വലിയ ലിഫ്റ്റും ജീവനക്കാര്‍ക്ക് പോകുന്നതിന് ചെറിയ ലിഫ്റ്റുമാണുള്ളത്. ഇത് രണ്ടും തകരാറിലായിരിക്കുകയാണ്. ലിഫ്റ്റിന്റെ കവാടത്തിലുള്ള ടൈല്‍സ് മുഴുവനും ഇളകി വീണിരിക്കുകയാണ്. താഴത്തെ നിലയില്‍ നിന്നും രോഗികളെ മുകളിലെത്തിക്കാന്‍ പെടാപാടാണ് വേണ്ടിവരുന്നത്. രോഗികളെ സ്ട്രച്ചറില്‍ കിടത്തി ചുമന്നു കൊണ്ടുപോകുമ്പോള്‍ ഒരു കൈപിഴയുണ്ടായാല്‍ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന ഭീഷണിയാണുള്ളത്.
ലിഫ്റ്റ് തകരാറിലായിട്ട് നാലു ദിവസം കഴിഞ്ഞിട്ടും അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ല. ഇതുമൂലം രോഗികളും ജീവനക്കാരുമടക്കം ആശുപത്രിയിലെത്തുന്നവര്‍ ദുരിതത്തിലായിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, General Hospital, Patient's, News, Hospital Staff, Lift not worked in Kasaragod General Hospital.