പിലിക്കോട് മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിയെ വധിക്കുമെന്നും, വീട് കത്തിക്കുമെന്നും ഭീഷണി
Mar 29, 2016, 23:18 IST
ചെറുവത്തൂര്‍: (www.kasargodvartha.com 29/03/2016) പിലിക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിക്ക് വധഭീഷണി. കണ്ണൂരിലെ സി പി എം നേതാവ് പി ജയരാജനെ പോലീസ് അറസ്റ്റ് ചെയ്ത ദിവസം പടുവളത്ത് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള യൂത്ത് ക്ലബ്ബ് തീവച്ചു നശിപ്പിച്ച കേസിലെ പരാതിക്കാരനായ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിക്ക് നേരെയാണ് കൊലവിളി.
പടുവളത്തെ സി ചന്ദ്രന്‍ മാസ്റ്ററുടെ വീട്ടില്‍ കയറിയാണ് ഒരു സംഘം വധ ഭീഷണി മുഴക്കിയ ശേഷം വീട് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. യൂത്ത് ക്ലബ്ബ് തീവച്ച സംഭവത്തിലെ പ്രതിയായ വറക്കോട്ട് വയലിലെ സുമേഷിന്റെ നേതൃത്വത്തിലാണ് കൊല്ലുമെന്ന് പട്ടാപ്പകല്‍ ഭീഷണി മുഴക്കിയതെന്ന് ചന്തേര പോലീസില്‍ ചന്ദ്രന്‍ മാസ്റ്റര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍, വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ കെ രാജേന്ദ്രന്‍, പി കെ ഫൈസല്‍ എന്നിവര്‍ പ്രതിഷേധിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords : Pilicode, Congress, Leader, Police, Complaint, Investigation, House, C Chandran Master.