കാസര്‍കോട്ടെ 2 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വധഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗം
Sep 9, 2014, 15:35 IST
കാസര്‍കോട്: (www.kasargodvartha.com 09.09.2014) കാസര്‍കോട്ടെ രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വധഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് ചെയ്തതായി സൂചന. സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചതായും വിവരമുണ്ട്.
രണ്ട് ഉന്നത ഉദ്യോഗസ്ഥരെ വധിക്കാന്‍ ചില ക്രിമിനല്‍ സംഘങ്ങള്‍ ജയിലില്‍ ഗൂഢാലോചന നടത്തിയതായാണ് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. കാസര്‍കോട് സബ് ഡിവിഷനിലെ നിരവധി ക്രിമിനല്‍ സംഘങ്ങളെ തന്ത്രപരമായി പിടികൂടിയ പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താനാണ് ചിലര്‍ പദ്ധതിയിട്ടതെന്നും അടുത്തിടെ റിമാന്‍ഡ് കഴിഞ്ഞ് ജയിലില്‍ നിന്നും പുറത്തിറങ്ങിയ ചില പ്രതികളില്‍ നിന്നാണ് ഇക്കാര്യം രഹസ്യാന്വേഷണ വിഭാഗത്തിന് അറിയാന്‍ കഴിഞ്ഞതെന്നുമാണ് വിവരം.
എന്നാല്‍ ഭീഷണി നേരിടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം നിഷേധിച്ചു. ഇത്തരത്തിലുള്ള പ്രചരണത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. സ്പിരിറ്റ് മാഫിയയില്‍ നിന്നും മറ്റ് കള്ളക്കടത്ത് സംഘങ്ങളില്‍ നിന്നും നേരത്തെ തന്നെ ഭീഷണിയുണ്ടെന്നും എന്നാല്‍ ഇത്തരം ഭീഷണിയില്‍ പേടിയില്ലെന്നുമാണ് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്.
ക്വട്ടേഷന്‍ അക്രമം, കവര്‍ച്ച, കഞ്ചാവ്, മയക്കുമരുന്ന്, വെടിവെയ്പ്പ്, വര്‍ഗീയ സംഘര്‍ഷം തുടങ്ങി നിരവധി കേസുകളില്‍ പ്രതികളായ ഒട്ടേറെ ക്രിമിനലുകളെ സ്‌പെഷ്യല്‍ ടീം അറസ്റ്റ് ചെയ്തിരുന്നു. ക്രിമിനല്‍ സംഘങ്ങളെല്ലാം ഇപ്പോള്‍ ജയിലിലാണ്. ഇവിടെ വെച്ചാണ് ക്രിമിനല്‍ സംഘങ്ങളെല്ലാം ഒരുമിച്ച് ഗൂഢാലോചന നടത്തിയതെന്നാണ് വിവരം.

Also Read:
സ്ത്രീധനത്തിനായി യുവതിയെ മൂന്ന് വര്‍ഷം കുളിമുറിയില്‍ പൂട്ടിയിട്ടു
Keywords: Kasaragod, Kerala, Police, Threatening, Remand, Jail, Gun, Shoot, Police Station,
Advertisement: