city-gold-ad-for-blogger

തലക്കടിച്ച് കിണറ്റില്‍ തള്ളിയിട്ട് കൊന്ന കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തം

തലക്കടിച്ച് കിണറ്റില്‍ തള്ളിയിട്ട് കൊന്ന കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തം
കാസര്‍കോട്: യുവാവിനെ തലക്കടിച്ച് പരിക്കേല്‍പിച്ച ശേഷം കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയ കോടതി ജീവപര്യന്തം തടവിനും സഹോദരനായ രണ്ടാം പ്രതിയെ ഒരു വര്‍ഷം കഠിന തടവിനും ശിക്ഷിച്ചു.

ബായാര്‍ കുതിരടുക്കയിലെ ഐത്തപ്പയുടെ മകന്‍ സുന്ദര (31) യെ കൊന്ന കേസിലാണ് ശിക്ഷ. ഒന്നാം പ്രതി ബായാര്‍ കുതിരടുക്കയിലെ ഭവനീശ (23) യെയാണ് ജീവപര്യന്തം തടവിനും 1,000 രൂപ പിഴയടയ്ക്കാനും കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്.

രണ്ടാം പ്രതിയും ഭവനീശന്റെ സഹോദരനുമായ രമേശ (23) യെയാണ് ഒരു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. 2006 മാര്‍ച്ച് നാലിന് രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

Keywords:  Accuse, Court Order, Murder-Case, Life Sentence, Well, Kasaragod, Bayar, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia