13 വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് ജീവിതാവസാനം വരെ തടവറ; പോക്‌സോ കേസില്‍ ഇത്രയും കഠിനമായ ശിക്ഷാവിധി കേരള ചരിത്രത്തിലാദ്യം
Dec 29, 2018, 22:12 IST
കാസര്‍കോട്: (www.kasargodvartha.com 29.12.2018) 13 വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് ജീവിതാവസാനം വരെ തടവറ. കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി എസ് ശശികുമാര്‍ ആണ് സുപ്രധാനമായ വിധി പ്രസ്താവിച്ചത്. പോക്‌സോ കേസില്‍ ഇത്രയും കഠിനമായ ശിക്ഷാവിധി നല്‍കുന്നത് കേരള ചരിത്രത്തിലാദ്യമാണ്.
കുമ്പളയ്ക്ക് സമീപത്ത് താമസിക്കുന്ന യുവാവിനെയാണ് ജീവിതാവസാനം വരെ തടവ് ശിക്ഷയനുഭവിക്കണമെന്ന് കോടതി വിധിച്ചത്. 376 (2) (f) പോക്‌സോ നിമയ പ്രകാരമാണ് ജീവിതാവസാനം വരെ ശിക്ഷ വിധിച്ചത്. ഇതുകൂടാതെ ഐപിസി 506 വകുപ്പ് പ്രകാരം മൂന്നു വര്‍ഷവും 324 പ്രകാരം രണ്ടു വര്‍ഷം കഠിനതടവിനും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുവദിച്ചതിനാല്‍ മതിയാകുമെങ്കിലും ജീവിതാവസാനം വരെ ശിക്ഷ അനുഭവിക്കണം. കൂടാതെ പ്രതി 50,000 രൂപ പിഴയടക്കണമെന്നും കോടതി വിധിച്ചു. പിഴയടച്ചാല്‍ പിഴ സംഖ്യ പെണ്‍കുട്ടിക്ക് നല്‍കാനും ഇതുകൂടാതെ സര്‍ക്കാരില്‍ നിന്നുള്ള നഷ്ടപരിഹാരം ലീഗല്‍ സര്‍വ്വീസ് അതോറിറ്റി വഴി ലഭ്യമാക്കാനും കോടതി നിര്‍ദേശിച്ചു.
2018 ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ നാല് മണി മുതല്‍ 7.30 മണി വരെയും അതിന് മുമ്പുള്ള പല ദിവസങ്ങളിലും പ്രതി കുട്ടിയെ നിരന്തരം ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മംഗല്‍പ്പാടി പഞ്ചത്തൊട്ടിയിലെ ഒരു വാടക ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചു വന്നിരുന്നത്. പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ലൈംഗീക പീഡനം നടത്തിവന്നിരുന്നത്. പെണ്‍കുട്ടി തന്നെ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി സംഭവം വിവരിച്ചതിനെ തുടര്‍ന്നാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. കുമ്പള സി ഐ പ്രേംസദന്‍ കേസന്വേഷണം ഏറ്റെടുക്കുകയും പിറ്റേ ദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയുമായിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയതിനാല്‍ പ്രതിക്ക് ജാമ്യത്തിലിറങ്ങാനും കഴിഞ്ഞില്ല.
പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ നിര്‍ഭയ കേന്ദ്രത്തിലാണ് കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Molestation, Case, Court, Life long Imprisonment for molestation case accused