city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അടക്കപെറുക്കിയതിനു യുവാവിനെ കുത്തിക്കൊന്ന കേസ്: പ്രതിക്കു ജീവപര്യന്തം

കാസര്‍കോട്: (www.kasargodvartha.com 18.12.2014) പാട്ടത്തിനെടുത്ത കവുങ്ങിന്‍ തോട്ടത്തില്‍ നിന്നു അടക്ക പെറുക്കിയതിനെ ചൊല്ലിയുള്ള വൈരാഗ്യത്തില്‍ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിയെ കോടതി ജീവപര്യന്തം തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. അമ്പലത്തറ ബഡൂര്‍ കോളനിയിലെ രാജുവിനെ(35) കുത്തിക്കൊന്ന കേസിലെ പ്രതി രാമകൃഷ്ണനെ(45)യാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി ഇ.ബി. രാജന്‍ ശിക്ഷിച്ചത്.

പിഴ അടക്കുകയാണെങ്കില്‍ അത്  കൊല്ലപ്പെട്ട രാജുവിന്റെ ഭാര്യയ്ക്കു നല്‍കണം. കേസില്‍ രാമകൃഷ്ണന്‍ കുറ്റക്കാരനാണെന്ന് കോടതി ബുധനാഴ്ച കണ്ടെത്തിയിരുന്നു.

2013 ജനുവരി ഒമ്പതിനാണ് രാജു കൊല്ലപ്പെട്ടത്. പാട്ടത്തിനെടുത്ത കവുങ്ങിന്‍ തോട്ടത്തില്‍ നിന്നു അടക്ക പെറുക്കിയെന്നാരോപിച്ചു രാജുവിന്റെ ബന്ധുവിനു മര്‍ദനമേറ്റിരുന്നു. അതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തിലെത്തിയത്. രാമകൃഷ്ണന്റെ കുത്തേറ്റ രാജുവിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഹൊസ്ദുര്‍ഗ് സി.ഐ. ആയിരുന്ന കെ.വി. വേണു ഗോപാലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ഗംഗാധരന്‍ കുട്ടമത്ത്  ഹാജരായി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
അടക്കപെറുക്കിയതിനു യുവാവിനെ കുത്തിക്കൊന്ന കേസ്: പ്രതിക്കു ജീവപര്യന്തം

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia