city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അപകടകരമായി വാഹനമോടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും

കാസര്‍കോട്: (www.kasargodvartha.com 11.07.2017) ഡ്രൈവര്‍മാര്‍ ലൈസന്‍സ് നഷ്ടപ്പെടാതിരിക്കാനും നിരപരാധികളായ റോഡുപയോക്താക്കളുടെ സുരക്ഷയ്ക്ക് വേണ്ടിയും അപകടകരമാകും വിധം വാഹനമോടിക്കരുതെന്ന് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു. വരും നാളുകളില്‍ മോട്ടോര്‍ വാഹന നിയമ ലംഘനം ഗൗരവമായി കണ്ടു കനത്ത ശിക്ഷയ്‌ക്കൊപ്പം ലൈസന്‍സ് റദ്ദാക്കാനും എല്ലാ ആര്‍ ടി ഒ, ജോയിന്റ് ആര്‍ ടി ഒ മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

സംസ്ഥാനത്ത് റോഡപകടങ്ങളും അതു വഴിയുളള മരണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമം അനുശാസിക്കുന്ന കര്‍ശന നടപടികള്‍ കൈക്കൊളളാന്‍ സുപ്രീം കോടതി സുരക്ഷാ കമ്മിറ്റി സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടകരമായ അമിത വേഗത, അമിത ഭാരം, ഭാരവാഹനങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോകല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുക, ട്രാഫിക് സിഗ്നല്‍ ലംഘിക്കുക തുടങ്ങിയ മാരക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഡ്രൈവര്‍മാരുടെ  ലൈസന്‍സ് റദ്ദാക്കല്‍ നടപടി സ്വീകരിക്കണമെന്നാണ് സുപ്രീം കോടതി റോഡ് സേഫ്റ്റി കമ്മിറ്റിയുടെ കര്‍ശന നിര്‍ദ്ദേശം.

അപകടകരമായി വാഹനമോടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Vehicle, Driver, Over Speed, License will be canceled when driving dangerously

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia