city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തലച്ചുമടായി മത്സ്യം വില്‍ക്കാനും ലൈസന്‍സ് വേണം

തലച്ചുമടായി മത്സ്യം വില്‍ക്കാനും ലൈസന്‍സ് വേണം
കാസര്‍കോട്‌: കാഞ്ഞങ്ങാട് തലച്ചുമടായും ചെറുകിട വാഹനങ്ങളിലും നടന്നും അല്ലാതെയും മത്സ്യക്കച്ചവടം നടത്തുന്നവര്‍ക്ക് ഇനി ലൈസന്‍സ് വേണ്ടി വരും. ലൈസന്‍സില്ലാതെയാണ് മത്സ്യക്കച്ചവടം നടത്തുന്നതെന്ന് തെളിഞ്ഞാല്‍ ചാടി വീഴുന്നത് നിയമത്തിന്റെ നൂലാമാലകളിലായിരിക്കും.

വില്‍പ്പനക്കുള്ള ഭക്ഷ്യ വസ്തുക്കളുടെ പരിശോധന കൂടുതല്‍ കര്‍ശനമാക്കണമെന്ന തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് തലച്ചുമടായുള്ള മത്സ്യക്കച്ചവടങ്ങള്‍ക്ക് പോലും നിര്‍ബന്ധിത ലൈസന്‍സ് സമ്പ്രദായം നടപ്പിലാക്കുന്നത്. ബേക്കറി ഉല്‍പ്പന്നങ്ങളിലെ കൃത്രിമ നിറം ചേര്‍ക്കല്‍, രാസവസ്തു ഉപയോഗിച്ച് പഴുപ്പിച്ച ഫലങ്ങളുടെ വില്‍പ്പന, ഹോട്ടല്‍ ഭക്ഷണത്തിലെ മാലിന്യവും പഴക്കവും നിര്‍ണ്ണയിക്കല്‍, ഹോട്ടല്‍ ശുചിത്വവും തൊഴിലാളികളുടെ ആരോഗ്യ വിവരവും കണ്ടെത്തുക തുടങ്ങിയ ശ്രമകരങ്ങളായ ജോലികളും ഉത്തരവാദിത്വങ്ങളും തലയിലേറ്റി ഉദ്യോഗസ്ഥര്‍ രംഗത്ത് വരും. അത് തലച്ചുമടായി മത്സ്യം വില്‍ക്കുന്നവരുടെ പിന്നാലെയും അവര്‍ക്ക് നടന്ന് നീങ്ങേണ്ടിവരും.

Keywords:  License, Fisher women, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia