കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഉണര്‍വ്വ് സാംസ്‌കാരിക ജാഥ ഉദ്ഘാടനം ഹൊസങ്കടിയില്‍ നിന്ന്
Nov 11, 2016, 11:56 IST
കാസര്‍കോട്: (www.kasargodvartha.com 11/11/2016) ജാതിരഹിത മത നിരപക്ഷ സമൂഹത്തിന്റെ കാവലാളാവുക എന്ന സന്ദേശവുമായി കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സാംസ്‌കാരിക ജാഥകള്‍ 'ഉണര്‍വ്വ്' എന്ന പേരില്‍ നവംബര്‍ 13-ാം തിയ്യതി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെക്കന്‍ മേഖല ജാഥ തിരുവനന്തപുരം അരുവിപുറത്തുനിന്നും വടക്കന്‍ മേഖലജാഥ കാസര്‍കോട് മഞ്ചേശ്വരം ഹൊസങ്കടിയില്‍നിന്നും പ്രയാണമാരംഭിച്ച് നവംബര്‍ 20-ാം തീയ്യതി തൃശ്ശൂരില്‍ സംഗമിക്കും.
മതസാഹോദര്യവും മനുഷ്യ നന്മയും തകര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനസാഹചര്യത്തില്‍ ജാതീയതയും മതഭ്രാന്തും ഒരു കാലത്ത് കേരളത്തിന്റെ സാമൂഹ്യജീവിതത്തെ നരകതുല്യമാക്കിയതെങ്ങനെയെന്നും നവോത്ഥാന നായകന്‍മാരും പുരോഗമന പ്രസ്ഥാനങ്ങളും അതിനെ എങ്ങനെ പ്രതിരോധിരിച്ചുവെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ് ജാഥയുടെ പ്രാഥമികോദ്ദേശം. സംസ്ഥാനജാഥയുടെ പ്രചരണാര്‍ഥം രണ്ടു ദിവസങ്ങളിലായി താലൂക്ക് തല ജാഥകള്‍ സംഘടിപ്പിച്ചിരുന്നു.
വലിയ ജനപങ്കാളിത്തമാണ് ഈ ജാഥകളില്‍ ദൃശ്യമായത്. മതഭീകരതയുടെ പരിശീലനക്കളരിയാവാന്‍ കേരളത്തെ വിട്ടുകൊടുക്കില്ല എന്നും ചുടലപ്പറമ്പില്‍ പോലും ജാതീയമായ വേര്‍തിരിവ് പ്രകടമാക്കുന്ന അധമസംസ്‌കാരത്തെ ഇല്ലായ്മ ചെയ്യണമെന്നും ആഹ്വാനം ചെയ്യുന്ന സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ വടക്കന്‍ മേഖല ജാഥ 2016 നവംബര്‍ 13ന് വൈകുന്നേരം 4 മണിക്ക് ഹൊസങ്കടിയില്‍ രാഷ്ട്രകവി ഗോവിന്ദപൈ നഗറില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയും പ്രശസ്ത സാഹിത്യകാരനുമായ അഗ്രഹാര കൃഷ്ണമൂര്‍ത്തി മുഖ്യാതിഥിയായി എത്തും. മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുറസാഖ് അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന് എന്നിവര്‍ ഉദ്ഘാടനസമ്മേളനത്തില്‍ സംബന്ധിക്കും. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ടും ജാഥാ ലീഡറുമായ ഡോ. കെ വി കുഞ്ഞഇകൃഷ്ണന്‍ മന്ത്രിയില്‍ നിന്നും പതാക ഏറ്റുവാങ്ങും.
ജാഥാ മാനേജര്‍ പി കെ സുധാകരന്‍, ജാഥാംഗങ്ങളായ ബി സുരേഷ് ബാബു, ഡോ. സുധ അഴീക്കോടന്‍, കീഴാറ്റൂര്‍ അനിയന്‍, സെയ്ദ് ബഷീര്‍ ഹുസൈന്‍ തങ്ങള്‍, സുനില്‍ ലാലു, സംഘാടകസമിതി ചെയര്‍മാന്‍ കെ ആര്‍ ജയാനന്ദ എന്നിവര്‍ക്ക് പുറമെ ഡോ. പി പ്രഭാകരന്‍, എ കെ ശശീധരന്‍ എന്നിവരും സംസാരിക്കും. ജ്വാല തീയേറ്റേഴ്‌സിന്റെ തെരുവുനാടകവും മറ്റുകലാപരിപാടികളും ഉണ്ടാവുന്നതായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെ ആര്‍ ജയാനന്ദന്‍, ജനാര്‍ദ്ധനന്‍, രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Inauguration, Library, MLA, Hosangadi, Council, President, Sahitya Akademi, Religious, Renaissance.